Advertisment

അവിശ്വാസപ്രമേയ നോട്ടീസ് ഇന്നും പ​രി​ഗ​ണി​ക്കാതെ പാർലമെന്റ്​ ഇന്നത്തേക്ക്​ പിരിഞ്ഞു

author-image
admin
New Update

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ആ​ന്ധ്ര​യി​ലെ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സും ​തെ​ലുഗു​ദേ​ശം പാ​ർ​ട്ടി​യും കൊ​ണ്ടു​ വ​​ന്ന അവിശ്വാസപ്രമേയനോട്ടീസ് പ​രി​ഗ​ണി​ക്കാതെ പാർലമ​െൻറ്​ ഇന്നത്തേക്ക്​ പിരിഞ്ഞു.

Advertisment

ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം കേന്ദ്രം തള്ളിയതില്‍ പ്രതിഷേധിച്ചാണ് വൈ.എസ്.ആര്‍.കോണ്‍ഗ്രസും ഭരണസഖ്യം വിട്ട് പുറത്തുവന്ന തെലുഗുദേശം പാര്‍ട്ടിയും (ടി.ഡി.പി.) അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

publive-image

വെള്ളിയാഴ്ചയും രണ്ട് പാര്‍ട്ടികളും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സഭാനടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അത് പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

വിവിധ വിഷയങ്ങൾ ഉന്നയിച്ച് ലോക്​സഭയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ ബഹളത്തെ തുടർന്ന് സ്പീക്കർ സുമിത്രാ മഹാജൻ 12 മണി വരെ സഭാ നടപടികൾ നിർത്തിവെച്ചിരുന്നു. സഭ പുനരാരംഭിച്ചപ്പോഴും പാർട്ടികൾ ബഹളം തുടർന്നു.

പാർട്ടികൾ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകിയതിനാൽ അത്​ ചർച്ചക്കെടുക്കാൻ താൻ ബാധ്യസ്​ഥയാണെന്ന്​ സ്​പീക്കർ അംഗങ്ങളെ അറിയിച്ചു. പ്രമേയം വോട്ടിനിടു​േമ്പാൾ വോട്ട്​ കൃത്യമായി തിരിച്ചറിയണമെങ്കിൽ ബഹളം നിർത്തി സമാധാനം പാലിക്കണമെന്നും സ്​പീക്കർ ആവശ്യപ്പെട്ടു. എന്നാൽ സ്​പീക്കറുടെ വാക്കുകൾ ചെവികൊള്ളാൻ അംഗങ്ങൾ തയാറായില്ല. തുടർന്ന്​ സഭ ഇന്നത്തേക്ക്​ പിരിയുകയായിരുന്നു.

Advertisment