മുംബൈ: ജലവിതരണ പൈപ്പ് പൊട്ടി ശക്തമായ ജലപ്രവാഹമുണ്ടായതിനെ തുടര്‍ന്ന്‍ മഹീന്ദ്ര ബൊലേറോ പത്തടി മുകളിലേക്ക് പൊങ്ങി. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്.
പൈപപ് പൊട്ടി റോഡ് വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. വാഹനങ്ങള്‍ എല്ലാം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര ബൊലേറോയുടെ അടിയില്‍ നിന്നും വെള്ളം ശക്തിയായി വരികയും വാഹനം മുകളിലേക്ക് പൊങ്ങുകയുമായിരുന്നു.