Advertisment

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് ശശി തരൂരും വേണുഗോപാലും പരിഗണനയില്‍. എ കെ ആന്റണിയെ ഒഴിവാക്കി സ്ഥിരം ക്ഷണിതാവാക്കും. ആന്റണിക്ക് പകരം തരൂര്‍ പാര്‍ട്ടിയിലെ രണ്ടാമനായി മാറും. സച്ചിന്‍, ജ്യോതിരാദിത്യ, റണ്‍ദീപ്സിംഗ് എന്നിവര്‍ നേതൃനിരയിലേക്ക് വരുമ്പോള്‍ നിലവിലെ കിംഗ്‌ മേക്കര്‍മാരായിരുന്ന അഹമ്മദ് പട്ടേലും ത്രിവേദിയും ഗുലാംനബിയും പുറത്തേക്ക്

author-image
ജെ സി ജോസഫ്
New Update

ന്യൂഡല്‍ഹി:  എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്ന കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കുന്നത് കേരളത്തില്‍ നിന്ന് രണ്ടു പേരുകള്‍. എം പിമാരായ ശശി തരൂര്‍, കെ സി വേണുഗോപാല്‍ എന്നിവരെയാണ് കേരളത്തില്‍ നിന്ന് പരിഗണിക്കുകയെന്നാണ് സൂചന.

Advertisment

അതേസമയം, മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ പ്രവര്‍ത്തക സമിതിയില്‍ നിന്നും സ്ഥിരം ക്ഷണിതാവാക്കി ഒഴിവാക്കുമെന്നും സൂചനയുണ്ട്. നിലവില്‍ പ്രവര്‍ത്തക സമിതിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് ആന്റണി.

publive-image

പക്ഷെ പുതിയ പ്രവര്‍ത്തക സമിതിയില്‍ ആ പരിഗണന ആന്റണിയ്ക്കുപോലും ലഭിക്കില്ലെന്നാണ് സൂചന. പകരം രണ്ടാംതരം പരിഗണന എന്ന നിലയില്‍ ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റിലേക്ക് ആന്റണിയും ഒതുങ്ങും.

പുതിയ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂര്‍ ഇതിനോടകം അംഗത്വം ഉറപ്പിച്ചുകഴിഞ്ഞിട്ടുള്ളതായാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. രണ്ടാം പേരുകാരനായി കെ സി വേണുഗോപാലിന്റെ പേരും പരിഗണനയിലാണ്.

publive-image

രാഹുലിന്റെ പുതിയ നേതൃനിരയില്‍ പാര്‍ട്ടിയിലെ രണ്ടാമനായി തരൂര്‍ മാറിയേക്കാം. നിലവില്‍ കേരളത്തില്‍ നിന്ന് തന്നെ എ കെ ആന്റണിയായിരുന്നു രാഹുലിനും സോണിയയ്ക്കും ശേഷം പാര്‍ട്ടിയില്‍ രണ്ടാമനായിരുന്നത്. ആ പദവി ഇനി തരൂരിന് കൈമാറപ്പെടാനാണ് സാധ്യത.

കേരളത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതൃനിര പുതിയ ലിസ്റ്റിലെ പരിഗണനാ വിഭാഗത്തില്‍ പോലുമില്ലത്രെ. മാത്രമല്ല, രണ്ടു പതിറ്റാണ്ടുകളോളം സോണിയാ ഗാന്ധിയുടെ സന്തത സഹചാരിയും പൊളിറ്റിക്കല്‍ സെക്രട്ടറിയുമായി നിന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ച അഹമ്മദ് പട്ടേല്‍ ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളൊക്കെ കഴിഞ്ഞ എ ഐ സി സി സമ്മേളനത്തോടെ മുഖ്യധാരയില്‍ നിന്ന് ഔട്ടായി കഴിഞ്ഞു.

publive-image

ജനാര്‍ദ്ദനന്‍ ത്രിവേദിയെപ്പോലെ രാഹുലിന്റെ അടുപ്പക്കാരായിരുന്ന നേതാക്കള്‍ക്ക് പോലും എ ഐ സി സി സമ്മേളനത്തില്‍ ഒരു റോളും ഉണ്ടായിരുന്നില്ല. ഇനിയുള്ള കാര്യങ്ങളിലും അത് തന്നെയാകാനാണ് സാധ്യത.

പകരം  ശശി തരൂര്‍, സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യ സിന്ധ്യ, റണ്‍ദീപ്സിംഗ് സുര്‍ജേവാല തുടങ്ങിയവരൊക്കെ മുന്‍നിരയിലേക്ക് വരാനാണ് സാധ്യത.

publive-image

അതേസമയം, ആക്ഷേപം ഓഹിവാക്കാനായി 25 അംഗ പ്രവര്‍ത്തക സമിതിയില്‍ മൂന്നോ നാലോ മുതിര്‍ന്ന നേതാക്കളെ നിലനിര്‍ത്താനുള്ള വിരളമായ സാധ്യതയും അവശേഷിക്കുന്നുണ്ട്.

മുതിര്‍ന്ന നേതാക്കളെ പവലിയനിലേക്ക് മടക്കുംപോള്‍ ഇവരുടെ വിരസത ഒഴിവാക്കാനായി ഒരു എ ഐ സി സി ഉപദേശക സമിതിയോ, എ ഐ സി സി എക്സിക്യുട്ടീവോ പുതിയതായി നിലവില്‍ വന്നേക്കും. കോണ്‍ഗ്രസിലെ കാലഹരണപ്പെട്ട നേതാക്കളുടെ സ്ഥാനം ഇനി ഈ പുതിയ സംവിധാനത്തിലായിരിക്കും.

aicc
Advertisment