Advertisment

രാജ്യസഭാ സീറ്റിനായി കോണ്‍ഗ്രസില്‍ വടംവലി ശക്തമായി. ഹസ്സന് പിന്നാലെ പി ജെ കുര്യനും ബെന്നി ബഹന്നാനും പി സി ചാക്കോയും അവകാശ വാദവുമായി രംഗത്ത്. യുവത്വത്തിനും സാധ്യത

New Update

publive-image

Advertisment

ഡല്‍ഹി:  കോണ്‍ഗ്രസില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനായി വടംവലി ശക്തമായി.  ഉടന്‍ ഒഴിവുവരുന്ന 3 രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം കോണ്‍ഗ്രസിനാണ് ലഭിക്കുക. അതിലേക്ക് നിലവില്‍ ഒഴിവാകുന്ന പി ജെ കുര്യന്‍, കെ പി സി സി അധ്യക്ഷ പദവി ഒഴിയുന്ന എം എം ഹസ്സന്‍, കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച ബെന്നി ബഹന്നാന്‍ തുടങ്ങി നിരവധി പേര്‍ മത്സരിച്ച് രംഗത്തുണ്ട്.

publive-image

കെ പി സി സി അധ്യക്ഷ പദവിയില്‍ ആഗ്രഹമുണ്ടായിരുന്ന കെ സുധാകരന് ആ പദവി ലഭിക്കില്ലെന്നുറപ്പായിരിക്കെ രാജ്യസഭാംഗത്വം നല്‍കണമെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. കിട്ടിയാല്‍ കൊള്ളാം എന്ന നിലപാടുമായി പി സി ചാക്കോയും രംഗത്തുണ്ട്.

യു പി എ ഭരണം മാറി ബി ജെ പി ഭരണം വന്നതോടെ ബി ജെ പിയുമായി സൗഹൃദത്തിലായ പി ജെ കുര്യനോട് ഹൈക്കമാന്റിനും അത്ര താല്പര്യം പോരെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി യാതൊന്നും ചെയ്യാത്ത കുര്യനോട് കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്കും താല്പര്യമില്ല. മാത്രമല്ല, എതിര്‍പ്പും ഉറപ്പാണ്.

publive-image

കെ പി സി സി അധ്യക്ഷ പദവി ഒഴിയുന്ന എം എം ഹസന് പകരം പദവി നല്‍കുന്നത് പതിവുള്ള കീഴ്വഴക്കത്തിന്റെ ഭാഗമാണ്. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഹസന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് അതിനോട് താല്പര്യമില്ല. പകരം യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ സി ജോസഫിനാണ് മുന്‍ഗണന.

publive-image

ബെന്നി ബഹന്നാന് കഴിഞ്ഞ തവണ സിറ്റിംഗ് സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതിനാല്‍ അവകാശവാദം ഉന്നയിക്കാനാകും. എന്നാല്‍ ഇത് അംഗീകരിക്കപ്പെടാന്‍ ഇടയില്ല. പകരം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ബെന്നി ബഹന്നാനെ പരിഗണിക്കാനാണ് സാധ്യത.  പി സി ചാക്കോയുടെ സാധ്യതയും വിരളമാണ്.

എന്തായാലും തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കെ സ്ഥാന മോഹികളുടെ എണ്ണം പെരുകുകയാണ്. അതേസമയം, രാജ്യസഭയിലേക്ക് യുവത്വത്തിന് പരിഗണന നല്‍കാനാണ് രാഹുല്‍ ഗാന്ധിയ്ക്ക് താത്പര്യം. അങ്ങനെ വന്നാല്‍ മാത്യു എം കുഴല്‍നാടനെപ്പോലുള്ളവരുടെ സാധ്യത പോലും തള്ളിക്കളയാനാകില്ല.

publive-image

ഡല്‍ഹിയില്‍ പ്രവര്‍ത്തന പരിചയമുള്ള യുവ നേതാവാണ്‌ കുഴല്‍ നാടന്‍. നിലവിലുള്ള പട്ടികയിലെ മുതിര്‍ന്ന നേതാക്കളോട് രാഹുലിനും താല്പര്യം പോര. എന്നാല്‍ കേരളത്തിലെ നേതാക്കളുടെ താല്പര്യവും പരിഗണിക്കേണ്ടതുണ്ട്.

congress kpcc mm hassan rajyasabha
Advertisment