തന്റെ തോട്ടത്തില്‍ വിളഞ്ഞ മാങ്ങകള്‍ കഴിച്ച സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ഉണ്ടായെന്ന് ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, June 12, 2018

മുംബൈ:  തന്റെ തോട്ടത്തില്‍ വിളഞ്ഞ മാങ്ങകള്‍ കഴിച്ച സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ഉണ്ടായെന്ന് മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. തിങ്കളാഴ്ച നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമര്‍ശം.

‘മാങ്ങ ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ്. എന്റെ തോട്ടത്തില്‍ വിളഞ്ഞ മാങ്ങകള്‍ കഴിച്ച സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചു’- പ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച് സമകാലിക രാഷ്ട്രീയ വ്യവസ്ഥയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്എസ് നേതാവുകൂടിയായ സംഭാജി ഭിഡെ.  ഭീമ കൊരെഗാവ് വംശീയ ഏറ്റുമുട്ടലിലെ പ്രതികളിലൊളുമാണ് ഇദ്ദേഹം.

×