Advertisment

മിന്നലാക്രമണത്തിൽ പങ്കെടുത്ത ലാൻസ് നായിക് സന്ദീപ് സിങ്ങിനു ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു

New Update

ശ്രീനഗർ:  പാക്കിസ്ഥാനെതിരായ മിന്നലാക്രമണത്തിൽ പങ്കെടുത്ത ലാൻസ് നായിക് സന്ദീപ് സിങ് (30) നു വീരമൃത്യു. കഴിഞ്ഞദിവസം ജമ്മു കശ്മീരിലെ ടാങ്ധർ സെക്ടറിൽ അഞ്ചു ഭീകരരെ തുരത്തുന്നതിൽ പങ്കാളിയായിരുന്ന സന്ദീപ് സിങ്ങിനു പ്രത്യാക്രമണത്തിൽ വെടിയേറ്റു.

Advertisment

ഉടനെ 92 ബേസ് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്നു പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.

publive-image

പഞ്ചാബിലെ ഗുർദാസ്പുർ കോട്‍ല ഖുർദ് സ്വദേശിയാണ് സന്ദീപ് സിങ്. 2007ൽ ആണ് സന്ദീപ് സൈന്യത്തിൽ ചേർന്നത്. വിവാഹിതനാണ്.

2016 സെപ്റ്റംബറിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ സന്ദീപ് സജീവമായിരുന്നു. ബദാമി ബാഗ് കന്റോൺമെന്റിൽ ലഫ്റ്റനന്റ് ജനറൽ എ.കെ.ഭട്ട്, ചിനാർ കോപ്സ് കമാൻഡർ, ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, സൈനികർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

Advertisment