Advertisment

നേഴ്സറിയില്‍ ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന്‍ 16 കുട്ടികളെ പൂട്ടിയിട്ടു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഫീസ് കൊടുക്കാത്തതിനെ തുടര്‍ന്ന്‍ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ടു. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ പതിനാറു പെണ്‍കുട്ടികളെയാണ് സ്‌കൂളില്‍ പൂട്ടിയിട്ടത്.

രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്‌മെന്റില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.  പൊള്ളുന്ന ചൂടില്‍ യാതൊരു ദയയുമില്ലാതെ വിദ്യാര്‍ഥികളെ നിര്‍ത്തിയിരിക്കുകയായിരുന്നു. പലരും ദാഹിച്ചും വിശന്നും കരയുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

സംഭവത്തിൽ സ്​കൂൾ അധികൃതർക്കെതിരെ പൊലീസ്​  കേസ്​ രജിസ്​റ്റർ ചെയ്​തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisment