Advertisment

രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല. ബിജെപി സംരക്ഷിക്കുന്നത് പശുക്കളെ - ശിവസേന

New Update

ന്യൂഡൽഹി:  മൂന്നുനാലു വർഷങ്ങളായി രാജ്യത്തോടു ചേർന്നു നിൽക്കുന്ന ഹിന്ദുത്വ അജൻഡ ബിജെപി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഹിന്ദുത്വയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ഇതല്ല.

Advertisment

publive-image

ഇവിടെ സ്ത്രീകൾ സുരക്ഷിതരല്ല. സർക്കാർ പശുക്കളെ സംരക്ഷിക്കാൻ പോവുകയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആരെയും ലക്ഷ്യം വയ്ക്കാൻ പാടില്ലെന്നും ഉദ്ധവ് പാർട്ടി മുഖപത്രമായ സാമ്നയിൽ ചൂണ്ടിക്കാട്ടി.

മുൻപു ബിജെപിയെ പരസ്യമായി പിന്തുണച്ചിരുന്നു. അതുപോലെ തന്നെ എതിർക്കുകയും ചെയ്യും. പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങൾക്കായിട്ടല്ല സർക്കാർ ശ്രമിക്കേണ്ടത്. സാധാരണക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രദ്ധിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.

Advertisment