Advertisment

ഒരു ത​ന്ത്രം മാത്രം അറിയാവുന്ന പാകിസ്​താൻ അത്​ അയവിറക്കികൊണ്ടിരിക്കുകയാണ് - സയിദ്​ അക്​ബറുദ്ദീൻ

New Update

ഡൽഹി:  ഐക്യരാഷ്​ട്ര സഭ പൊതുസമ്മേളനത്തിൽ കശ്​മീർ വിഷയം ഉന്നയിച്ച പാകിസ്​താന്​ ശക്തമായ മറുപടിയുമായി യു.എന്നിലെ ഇന്ത്യൻ ​സ്ഥിര പ്രതിനിധി സയിദ്​ അക്​ബറുദ്ദീൻ. പാകിസ്​താന്​ അറിയാവുന്ന ഒരേ തന്ത്രം വീണ്ടും പയറ്റികൊണ്ടിരിക്കയാണെന്നും അത്​ കൈകാര്യം ചെയ്യാൻ ഇന്ത്യക്ക്​ അറിയാമെന്നുമാണ്​ അക്​ബറുദ്ദീൻ മറുപടി നൽകിയത്​.

Advertisment

publive-image

ഒരു ത​ന്ത്രം മാത്രം അറിയാവുന്ന പാകിസ്​താൻ അത്​ അയവിറക്കികൊണ്ടിരിക്കുകയാണെന്നും അത്തരം ഏകാംഗ നാടകങ്ങൾ യു.എൻ പോലുള്ള ബഹുമുഖ വേദികളിൽ വിലപ്പോകില്ലെന്നുമായിരുന്നു അക്​ബറുദ്ദീ​​െൻറ മറുപടി. യു.എൻ പൊതുസമ്മേളനത്തിൽ ഇന്ത്യക്ക്​ അനുവദിച്ച സമയത്താണ്​ അക്​ബറുദ്ദീൻ പാകിസ്​താന്​ ശക്തമായ മറുപടി നൽകിയത്​.

ഒരു തന്ത്രം മാത്രമറിയുന്നവർ അത്​ തന്നെ തിരിച്ചു മറിച്ചും പ്രയോഗിക്കും. ഇൗ പ്രയോഗം  നേരത്തെ തന്നെ കൈകാര്യം ചെയ്​തതാണ്​. അതിനാൽ ഭാവിയിലും അത്​ നേരിടാനുള്ള ആത്മവിശ്വാസമ​ുണ്ട് - പാകിസ്​ത​​െൻറ കശ്​മീർ വിഷയ പരാമർശത്തിനെതിരെ അക്​ബറുദ്ദീൻ മറുപടി നൽകി.

ഇത്തരം വിഷയങ്ങളിൽ പാകിസ്​താ​​െൻറ ഏകാംഗ നാടകങ്ങൾ പ്രസക്തമല്ല. ആർക്കും ​​ചെയ്യാവുന്ന ഇത്തരം നാടകങ്ങൾക്ക്​ ബഹുമുഖ വേദികളിൽ പ്രതിധ്വനിക്കാൻ കഴിയില്ലെന്നും അക്​ബറുദ്ദീൻ പറഞ്ഞു.

ഇന്ത്യ ഒരു പങ്കാളിത്ത രാജ്യമാണ്​. പൊതുസമ്മേളനത്തിൽ ഇന്ത്യ മുൻഗണന നൽകുന്ന വിഷയങ്ങൾ അന്താരാഷ്​ട്ര സമൂഹത്തിൽ പ്രതിധ്വനിക്കുന്നതിൽ രാഷ്​ട്രത്തിന്​ അഭിമാനമുണ്ട്​.  ഭീകരവാദം അനേകം വർഷമായി രാജ്യം നേരിടുന്ന ഭീഷണിയാണ്​.

യു.എൻ പോലുള്ള ബഹുമുഖവേദിയിൽ ആ വിഷയം ശക്തമായി ഉന്നയിക്കുകയാണെന്നും അക്​ബറുദ്ദീൻ പറഞ്ഞു. പൊതുസംവാദ വേദിയിൽ ജമ്മു കശ്​മീരിലെ പ്രശ്​നങ്ങളാണ്​ പാകിസ്​താൻ ഉന്നയിച്ചിരുന്നത്​.

Advertisment