Advertisment

ബാങ്കുകളില്‍ നിന്ന് 800 കോടി രൂപ തട്ടിയ റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

New Update

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് അനധികൃത വായ്​പ എടുത്ത് ​800 കോടി രൂപ തട്ടിയെന്ന കേസില്‍ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സി.ബി.​ഐ അറസ്​റ്റ്​ ചെയ്​തു. കോത്താരിയുടെ വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടക്കുകയാണ്. ഇയാളുടെ കുടുംബാംഗങ്ങളെയും സി ബി ഐ ചോദ്യം ചെയ്തു. കോത്താരിയെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലേക്ക്​ കൊണ്ടുപോയി.

Advertisment

publive-image

അലഹബാദ്​ ബാങ്ക്​, ബാങ്ക്​ ഒാഫ്​ ഇന്ത്യ, ബാങ്ക്​ ഒാഫ്​ ബറോഡ, ഇന്ത്യന്‍ ഒാവര്‍സീസ്​ ബാങ്ക്​, യുണിയന്‍ ബാങ്ക്​ എന്നിവിടങ്ങളില്‍ നിന്നാണ് കോത്താരി വായ്പ എടുത്തത്. യുണിയന്‍ ബാങ്കില്‍ നിന്ന്​ 485 കോടിയും അലഹബാദ്​ ബാങ്കില്‍ നിന്ന്​ 352 കോടിയുമാണ്​ അദ്ദേഹം വായ്​പയെടുത്തത്​. ഇത്​ ഇപ്പോള്‍ 3000 കോടി രൂപയായിട്ടുണ്ട്​. ഇതി​​​​ന്‍റെ പലിശ പോലും തിരിച്ചടക്കാന്‍ കോത്താരി തയാറായില്ല. പലിശ സഹിതം 5,000 കോടി രൂപയാണ് ഇയാള്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.

കണ്‍പൂരിലെ ഓഫീസില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment