Advertisment

മോദിയുടെ വികസന നയങ്ങള്‍ ട്രംപിനുപോലും പ്രചോദനമാണെന്ന്‍ യോഗി ആദിത്യനാഥ്

New Update

ലക്നൗ:  നരേന്ദ്ര മോദിയുടെ വികസന നയങ്ങള്‍ ട്രംപിനുപോലും പ്രചോദനമാണെന്ന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ വികസനത്തിനായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിന് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് പോലെ എന്നാണ് ട്രംപ് മറുപടി നല്‍കിയത്.

Advertisment

publive-image

ഇത് പ്രധാനമന്ത്രിക്ക് മാത്രമല്ല മറിച്ച് 125 കോടി ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ ‘ശാന്ത് സമ്മേളന’ത്തില്‍ പങ്കെടുക്കവേയാണ് യോഗി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മതങ്ങളെ സംരക്ഷിക്കണമെങ്കില്‍ ജാതീയത പോലുള്ള ദുരാചാരങ്ങള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment