നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

ജയന്‍ കൊടുങ്ങല്ലൂര്‍
Tuesday, March 13, 2018

ദമ്മാം: നവയുഗം ദമ്മാം സിറ്റി മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ദമ്മാം മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 33 അംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, ഗോപകുമാറിന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.

ജെയിംസ് കാറ്റാടി (രക്ഷാധികാരി), ഗോപകുമാർ (പ്രസിഡന്റ്), തമ്പാൻ നടരാജൻ, സൈഫുദ്ദീൻ (വൈസ് പ്രസിഡന്റ്മാർ), ശ്രീകുമാർ വെള്ളല്ലൂർ (സെക്രട്ടറി), സിജു കായംകുളം, രതീഷ് (ജോയിന്റ് സെക്രട്ടറിമാർ), ശ്രീലാൽ (ഖജാൻജി), നിസാം കൊല്ലം (ജീവകാരുണ്യവിഭാഗം കൺവീനർ), റിയാസ് (കുടുംബവേദി കൺവീനർ), നിസാർ ആലപ്പുഴ (കലാവേദി കൺവീനർ), സുമി ശ്രീലാൽ (വനിതാവേദി കൺവീനർ) എന്നിവരെ ദമ്മാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.

×