Advertisment

പ്രവാസി ക്ഷേമനിധി പെൻഷൻ തുക വർദ്ധിപ്പിയ്ക്കുക: നവയുഗം

author-image
admin
New Update

പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികൾക്ക് നൽകുന്ന പെൻഷൻ തുകയായ രണ്ടായിരം രൂപ വളരെ അപര്യാപ്തം ആണെന്നും, അതിനെ അയ്യായിരം രൂപയാക്കി വർദ്ധിപ്പിയ്ക്കണമെന്നും നവയുഗം ദമ്മാം മദീനത്തുൽ അമ്മാലൽ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

publive-image

സൈഫുദ്ധീൻറെ അദ്ധ്യക്ഷതയിൽ ചേർന്ന നവയുഗം ദമ്മാം മദീനത്തുൽ അമ്മാലൽ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയൽ, ഷാജി മതിലകം, സാജൻ കണിയാപുരം, മിനി ഷാജി, ഗോപകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. മുജീബ് സ്വാഗതവും, ഷമീർ നന്ദിയും പറഞ്ഞു.

നവയുഗം മദീനത്ത് അമ്മൽ യൂണിറ്റിന്റെ ഭാരവാഹികളായി സൈഫ് കണിയാപുരം (പ്രസിഡന്റ്), സലിം (വൈസ് പ്രസിഡന്റ്), ഷമീർ പാലക്കാട് (സെക്രെട്ടറി), ജൽസൺ, ഷിഹാബ് (ജോയിന്റ് സെക്രെട്ടറി) , മുജീബ് കൊല്ലം (ഖജാൻജി) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.

Advertisment