Advertisment

നവയുഗം ജെയിംസ് ജോസഫ് കുടുംബസഹായഫണ്ട് കൈമാറി.

author-image
admin
New Update
Advertisment
അൽഹസ്സ: നവയുഗം സാംസ്കാരികവേദി ഷോബ യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജെയിംസ് ജോസഫിന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനായി നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായഫണ്ട് കൈമാറി.
publive-image
നവയുഗം അൽഹസ്സ ശോബയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് അൽഹസ്സ മേഖല കമ്മിറ്റിയംഗം ഷെമീറിൽ നിന്നും ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി ഫണ്ട് ഏറ്റുവാങ്ങി. നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രെട്ടറി ഹുസ്സൈൻ കുന്നിക്കോട്, അൽഹസ്സ മേഖല സെക്രെട്ടറി ഇ.എസ്.റഹീം തൊളിക്കോട്, മേഖല ട്രെഷറർ സുശീൽ കുമാർ എന്നിവർ സംസാരിച്ചു.മൂന്നു മാസങ്ങൾക്ക് മുൻപ് ശോബയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്നാണ് ജെയിംസ് ജോസഫ് നിര്യാതനായത്.  
Advertisment