Advertisment

ലോകകേരളസഭയുടെ രൂപീകരണം മലയാളി പ്രവാസചരിത്രത്തിലെ നാഴികക്കല്ല്: നവയുഗം

author-image
admin
New Update

ദമ്മാം: ലോകകേരളസഭയുടെ രൂപീകരണം മലയാളി പ്രവാസചരിത്രത്തിലെ നാഴികക്കല്ലാണെന്ന് നവയുഗം സാംസ്കാരികവേദി ദമ്മാം സെൻട്രൽ ഹോസ്പിറ്റൽ യൂണിറ്റ് രൂപീകരണ സമ്മേളനം വിലയിരുത്തി. കേരളസഭ രൂപീകരിയ്ക്കാനുള്ള കേരളസർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിയ്ക്കുന്നതായി സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിൽ പറഞ്ഞു.

Advertisment

publive-image

നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ കീഴിലുള്ള സെൻട്രൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു പ്രവർത്തിയ്ക്കുന്ന യൂണിറ്റിന്റെ രൂപീകരണസമ്മേളനം, റിയാസിന്റെ അധ്യക്ഷതയിൽ ചേർന്നു. നവയുഗം കേന്ദ്ര ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ യൂണിറ്റ് സമ്മേളനം ഉത്‌ഘാടനം ചെയ്തു. നവയുഗം കേന്ദ്ര രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ, പ്രസിഡന്റ് അരുൺ നൂറനാട്, കുടുംബവേദി കൺവീനർ ദാസൻ രാഘവൻ എന്നിവർ ആശംസകൾ രേഖപ്പെടുത്തി. സമ്മേളനത്തിന് വിജീഷ് സ്വാഗതവും, സുഭാഷ് നന്ദിയും പറഞ്ഞു.

റിയാസിനെ യൂണിറ്റ് പ്രസിഡന്റായും, ശ്രീവൽസത്തെ വൈസ് പ്രസിഡന്റായും, വിജീഷിനെ സെക്രട്ടറിയായും, സുഭാഷിനെ ജോയിന്റ് സെക്രട്ടറിയായും, അൻസിലിനെ ട്രെഷററായും സമ്മേളനം തെരെഞ്ഞെടുത്തു.

saudi news
Advertisment