Advertisment

നവോദയ ചികിത്സാ സഹായം കൈമാറി.

author-image
admin
New Update

ദമ്മാം: അബ്ഖൈഖ് കിദാദിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം സംഭവിച്ച് ഒരു വശം തളര്‍ന്നുപോയ റോമി ടൈറ്റസിനുള്ള ചികിത്സ സഹായം കൊല്ലം എം .എല്‍. എ യും നടനുമായ മുകേഷ് കൈമാറി. കൊല്ലം ഇരവിപുരം പ്രാക്കുളം സ്വദേശിയായ റോമി സൗദി അറേബ്യ കിഴക്കൻ പ്രവിശ്യയിൽ നവോദയ അബ്ഖൈഖ് യൂനിറ്റ് മെമ്പര്‍ ആണ്. നാട്ടിൽ ചികിത്സയിൽ കഴിയുന്ന റോമിക്ക് നവോദയ നൽകുന്ന ചികിത്സ സഹായമാണ് മുകേഷ് കൈമാറിയത്.

Advertisment

publive-image

നവോദയയുടെ സാംസ്കാരിക പ്രവർത്തനങ്ങളെ അഭിനന്ദിച്ച എം .എൽ.എ ചികിത്സാ സഹായത്തിന് നന്ദി പറഞ്ഞു.സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചുകൊണ്ട് അബ്ഖൈഖ് ഏരിയ വൈസ് പ്രസിഡന്റ്‌ പ്രദീപ്കുമാര്‍ സംസാരിച്ചു. ഏരിയ എക്സിക്യുട്ടീവ്‌ മെമ്പര്‍ സുരേഷ് ദാരി, ഏരിയ കമ്മിറ്റി അംഗം സുഗതന്‍ , ഐനക്കല്‍ യൂനിറ്റ് മെമ്പര്‍മാര്‍ ആയിരുന്ന ജിജേഷ്, DYFI നേതാവ് അര്‍ജുനന്‍, തൃക്കരുവാ ലോക്കല്‍ കമ്മിറ്റി അംഗം ബൈജു ജോസഫ്‌, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ചന്ദ്രശേഖര പിള്ള, പ്രവാസി സംഘം ഏരിയ സെക്രട്ടറി ജമാലുദ്ധീന്‍, പ്രവാസി സംഘം വില്ലേജ് പ്രസിഡന്‍റ് എഡിസണ്‍, വാര്‍ഡ്‌ മെമ്പര്‍ തങ്കന്‍, ബ്രാഞ്ച് സെക്രട്ടറി ബിനു, പി ടി കൃഷ്ണന്‍ക്കുട്ടി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ എന്നിവരെ കൂടാതെ ബന്ധുമിത്രാദികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

publive-image

\

റിപ്പോര്‍ട്ട്‌ അക്ബര്‍ പൊന്നാനി 

Advertisment