Advertisment

മലയാളി നാവികന്‍ അഭിലാഷ് ടോമിയുമായി നാവികസേന ആശയവിനിമയം നടത്തി

New Update

പെര്‍ത്ത്: ആഗോള സമുദ്രസഞ്ചാരമായ ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയുമായി നാവികസേന ആശയവിനിമയം നടത്തി. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. മേഖലയിൽ കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്.

Advertisment

ഇന്ത്യൻ നാവികസേനയുടെ പി8 ഐ എന്ന വിമാനമാണ് അഭിലാഷിന്‍റെ പായ്‍വഞ്ചി കണ്ടെത്തിയത്. വിമാനത്തിൽ നിന്ന് അഭിലാഷ് ടോമിയുടെ പായ്‍വഞ്ചി കാണാൻ കഴിഞ്ഞു. റേഡിയോ സന്ദേശങ്ങളോട് ടോമി പ്രതികരിക്കുന്നുമുണ്ട്.

publive-image

അടിയന്തര സന്ദേശ സംവിധാനമായ ഇപിഐര്‍ബി എന്ന എമർജൻസി ബീക്കൺ വഴി മാത്രമാണിപ്പോൾ അഭിലാഷുമായി സംസാരിക്കാനാകുന്നത്. എന്നാൽ മേഖലയിൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു.

മഴമേഘങ്ങളുള്ളത് കാഴ്ചയെ മറയ്ക്കുകയാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റാണ് മറ്റൊരു വെല്ലുവിളി. പായ്‍വഞ്ചിയുടെ പായ് കെട്ടിയ തൂണ് തകർന്ന അവസ്ഥയിലാണിപ്പോൾ. ഉയർന്ന തിരകളുള്ളതിനാൽ ബോട്ട് നിയന്ത്രിക്കാൻ കഴിയുന്നില്ല. പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്ന് ഏതാണ് 1900 നോട്ടിക്കൽ മൈൽ അകലെയാണ് അഭിലാഷിന്‍റെ പായ്ക്കപ്പൽ ഉള്ളത്.

ഓസ്ട്രേലിയൻ നാവികസേനയുടെ പോർക്കപ്പലായ ബല്ലാരറ്റും, ഓസിരിസ് എന്ന ചെറുകപ്പലും രക്ഷാപ്രവർത്തനത്തിനായി മേഖലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കപ്പലുകൾക്ക് നാളെയോടെ മാത്രമേ ഇവിടേയ്ക്ക് എത്താനാകൂ.

Advertisment