Advertisment

ഇന്ത്യന്‍ നേവിയുടെ ഡ്രോണ്‍ വിമാനം പോര്‍ബന്തറില്‍ തകര്‍ന്നുവീണു

New Update

അഹമ്മദാബാദ്: ഇന്ത്യന്‍ നേവിയുടെ ഡ്രോണ്‍ വിമാനം ഗുജറാത്തിലെ പോര്‍ബന്തറില്‍ തകര്‍ന്നുവീണു. രാവിലെ 10 മണിയോടു കൂടെയാണ് സംഭവം. പോര്‍ബന്തറിലെ നാവിക സേന എയര്‍ബേസില്‍ നിന്ന് യാത്ര ആരംഭിച്ച ഉടനെയാണ് വിമാനം തകര്‍ന്നത്. എഞ്ചിന്‍ തകരാറാണ് വിമാനം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisment

publive-image

പോര്‍ബന്തറിലെ ഉദ്യോഗനഗര്‍ പൊലീസ് സ്റ്റേഷന് പിന്നിലുള്ള ഐസ് ഫാക്ടറിയുടെ ഓപ്പണ്‍ ഗ്രൗണ്ടിലാണ് വിമാനം വീണത്. രാവിലെ 9.30ന് യുഎവി എന്ന വിമാനം തകര്‍ന്നുവീണു. ‘ ഒരു തുറന്ന സ്ഥലത്താണ് തകര്‍ന്നത്. പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഡ്രോണിന് തീ പിടിക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് ശോഭ ഭൂട്ട പറഞ്ഞു.

അഗ്നിശമന സേനയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയതായി പൊലീസ് പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാനുള്ള ജോലികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ പറഞ്ഞു.

Advertisment