Advertisment

നവാസ് ഷെരീഫ് ഗുരുതരമായ വൃക്കരോഗത്തിന്റെ പിടിയിലെന്ന് റിപ്പോര്‍ട്ട്; ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യം

New Update

റാവല്‍പിണ്ടി: അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് 'ഗുരുതരമായ വൃക്കരോഗത്തിന്റെ വക്കിലാണെന്ന്' റിപ്പോര്‍ട്ട്. വിദഗ്ധ ചികിത്സയ്ക്കായി ഷെരീഫിനെ ഉടന്‍ അദിയാല ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി.

Advertisment

publive-image

ഷെരീഫിന് രക്തത്തില്‍ യൂറിയ നൈട്രജന്‍ തോത് ക്രമാതീതമായ ഉയര്‍ന്നുവെന്നും അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് ക്രമംതെറ്റിയാണെന്നും നിര്‍ജ്ജലീകരണവും അമിത വിയര്‍പ്പും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ചയാണ് ജയിലില്‍ എത്തി മെഡിക്കല്‍ സംഘം ഷെരീഫിനെ പരിശോധിച്ചത്.

ഷെരീഫിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ മതിയായ ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും രാത്രിയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ഇടക്കാല സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കും.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇക്കഴിഞ്ഞ ദിവസമാണ് ഷെരീഫും മകള്‍ മറിയവും ഇസ്ലാമാബാദില്‍ എത്തി നിയമത്തിനു കീഴടങ്ങിയത്. ഷെരീഫിന് പത്തു വര്‍ഷം തടവുശിക്ഷയ്ക്കു പുറമേ 80 ലക്ഷം പൗണ്ട് പിഴയുമാണ് ചുമത്തിയിരിക്കുന്നത്. മകള്‍ മറിയമിനെ എട്ടു വര്‍ഷം തടവിനും രണ്ട് ലക്ഷംപൗണ്ടിന്റെ പിഴയും ശിക്ഷ നല്‍കി. മറിയമിന്റെ ഭര്‍ത്താവ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദാറിന് ഒരു വര്‍ഷം തടവാണ് വിധിച്ചത്.

Advertisment