Advertisment

നയന്‍താരയും വിഘ്‌നേഷും അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച് ,ഗുരുദ്വാരയിലെ ലാംഗാറിലും പങ്കെടുത്തു; വീഡിയോയും ചിത്രങ്ങളും കാണാം

author-image
ഫിലിം ഡസ്ക്
New Update

Advertisment

നയന്‍താരയും സുഹൃത്ത് വിഘ്‌നേഷ് ശിവനോടെത്ത് അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത്. നയന്‍താരയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നയന്‍താര ലൈവ് എന്ന ട്വിറ്ററിലാണ് ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുള്ളത്. സുവര്‍ണ ക്ഷേത്രത്തിലെത്തിയ നയന്‍താരയും വിഘ്‌നേഷും ഗുരുദ്വാരയിലെ ലാംഗാറിലും പങ്കെടുത്തു.

സെപ്റ്റംബര്‍ 18 ന് വിഘ്‌നേഷ് ശിവന്റെ പിറന്നാളിന് മുന്നോടിയായാണ് ഇരുവരും സുവര്‍ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇതിനു മുന്‍പും നയന്‍താര സുവര്‍ണ ക്ഷേത്രത്തിലെത്തിയിരുന്നു.

താനാ സേര്‍ന്ത കൂട്ടം, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഘ്‌നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നയന്‍സും വിഘ്‌നേഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്.

 

Advertisment