Advertisment

ഈ ചിരിക്ക് മുന്നില്‍ ഞങ്ങള്‍ വീണു; നയന്‍താരയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നു

author-image
ഫിലിം ഡസ്ക്
New Update

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍. ദ് ഹിന്ദു ദിനപത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സാരിയില്‍ സുന്ദരിയായാണ് താരം ചടങ്ങിലെത്തിയത്. താരത്തിന്റെ മുഖത്തെ ആ ചിരിയാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്.

Advertisment

പുരസ്‌കാരം സ്വീകരിച്ച ശേഷം നയന്‍താര മാതാപിതാക്കള്‍ക്കും സഹോദരനും നന്ദി അറിയിച്ചിരുന്നു. കൂടെ തന്റെ പ്രതിശ്രുതവരനും നന്ദി പറഞ്ഞു. അത് ആരാണെന്ന് പേരെടുത്ത് താരം പറഞ്ഞില്ല. എന്നാല്‍ വിഘ്‌നേശിനെ തന്നെയാണ് താരം ഉദ്ദേശിച്ചതെന്ന് സോഷ്യല്‍മീഡിയ പറയുന്നു. അവധിക്കാലം ആഘോഷിക്കാന്‍ ഇരുവരും അമേരിക്കയിലേക്ക് പോയിരുന്നു. ഇരുവരുടെയും ഇഴുകി ചേര്‍ന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.

publive-image

നയന്‍താരയുടെ ഓരോ നേട്ടങ്ങള്‍ക്കും ആശംസ അറിയിച്ച് വിഘ്‌നേശ് ട്വീറ്റ് ചെയ്യാറുണ്ട്. സിനിമയിലെത്തി നയന്‍താര 14 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും വിഘ്‌നേശ് അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ‘നയനിസത്തിന്റെ പതിനാല് വര്‍ഷങ്ങള്‍, നിനക്ക് കൂടുതല്‍ കരുത്തും വിജയങ്ങളും നേരുന്നു… നയന്‍താര. അത് തുടര്‍ന്നുകൊണ്ടേയിരിക്കുക. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മനോഹരമായ ഒരു ദിനം. അതിമനോഹരമായ ക്രിസ്മസ് ദിനമായിരുന്നു ഇത്. ഒരുപാട് ശുഭപ്രതീക്ഷകള്‍-ഒരുപാട് സ്‌നേഹം..’ എന്നായിരുന്നു വിഘ്‌നേശ് കുറിച്ചത്.

നയന്‍താരയുടെ പിറന്നാളിനും വിഘ്‌നേശ് ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തു. ‘ഞാന്‍ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകള്‍. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയന്‍താര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാന്‍ അഭിമാനിക്കുന്നു. ഒരുപാട് സ്‌നേഹവും ബഹുമാനവും എന്റെ തങ്കമേ’ ഇതായിരുന്നു പിറന്നാള്‍ദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്‌നേശ് തന്റെ നയന്‍സിന് നല്‍കിയത്.

എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ അമ്മയോടും അച്ഛനോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാര്‍ഡ്ദാന ചടങ്ങ് ഞാന്‍ പങ്കെടുത്ത മറ്റു ഫിലിം അവാര്‍ഡുകളില്‍നിന്നും വളരെ വ്യത്യസ്തമാണ്. അവാര്‍ഡ് സ്വീകരിക്കാന്‍ ഇവിടെയെത്തിയ സ്ത്രീകളില്‍നിന്നും ലഭിച്ച ഊര്‍ജവുമായാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങുക’, നയന്‍താര പറഞ്ഞു.

വിഘ്‌നേശിനെ പ്രതിശ്രുത വരനെന്ന് പൊതുജനമധ്യത്തില്‍ അംഗീകരിച്ചതോടെ ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴകത്ത് നയന്‍സിന്റെ തിരിച്ചുവരവിനൊരുക്കിയത് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയാണ്. ഇതിനുശേഷമാണ് ഇരുവരും പ്രണയത്തിലായത്.

Advertisment