Advertisment

ബെർലിൻ മതിൽ തകർക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട്​ ഇന്ത്യക്കും പാകിസ്താനും ബംഗ്ലാദേശിനും ഒരുമിച്ചു ചേരാൻ കഴിയില്ല?; മൂന്നു രാജ്യങ്ങളും ലയിപ്പിച്ച് ഒരു രാജ്യം ഉണ്ടാക്കൂ; ബി.ജെ.പിയുടെ നീക്കത്തെ എൻ.സി.പി സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്​ട്ര മന്ത്രി

New Update

മുംബൈ: ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​ രാജ്യങ്ങൾ ലയിപ്പിച്ച്​ ഒരു രാജ്യം സൃഷ്​ടിച്ചാൽ ബി.ജെ.പിയുടെ നീക്കത്തെ നാഷനലിസ്​റ്റ്​ കോൺഗ്രസ്​ പാർട്ടി (എൻ.സി.പി) സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്​ട്ര മന്ത്രി നവാബ്​ മാലിക്​.  ദേവേന്ദ്ര ഫഡ്​നാവിസിന്റെ പ്രസ്​താവ​നയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

'ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന്​ ദേവേന്ദ്ര ഫഡ്​നാവിസ്​ പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയും പാകിസ്​താനും ബംഗ്ലാദേശും ലയിപ്പിക്കണമെന്ന്​ തീർച്ചയായും ആഗ്രഹിക്കുന്നു. ബെർലിൻ മതിൽ തകർക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട്​ ഇന്ത്യക്കും പാകിസ്താനും ബംഗ്ലാദേശിനും ഒരുമിച്ചു ചേരാൻ കഴിയില്ല?.

മൂന്ന്​ രാജ്യങ്ങളെയും ലയിപ്പിച്ച്​ ഒറ്റ രാജ്യമാക്കാൻ ബി​.ജെ.പി ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അതിനെ തീർച്ചയായും സ്വാഗതം ചെയ്യും' -മാലിക്​ എ.എൻ.ഐയോട്​ പറഞ്ഞു.

ബ്രിഹാൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേന, കോൺഗ്രസ്​ എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ്​ അഗാഡി സർക്കാറിനൊപ്പം എൻ.സി.പി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മാലിക്​ പറഞ്ഞു.

ബി.എം.സി തെരഞ്ഞെടുപ്പിന്​ 15 മാസം മാത്രമാണ്​ ഇനിയുള്ളത്​. ഓരോ പാർട്ടിയും അവരവരുടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നു. ഞങ്ങളും പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. മൂന്നുപാർട്ടികളും ഒരുമിച്ച്​ ചേർന്ന്​ മത്സരിക്കണമെന്ന്​ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും മാലിക്​ പറഞ്ഞു.

bjp ncp
Advertisment