Advertisment

പാര്‍ട്ടി നിലപാടിനൊപ്പമാണ് മാണി സി കാപ്പന്‍

New Update

publive-image

Advertisment

പാലാ: എൻസിപിയും മാണി സി കാപ്പനും ഇടതുമുന്നണിയുടെ ഭാഗമാണ്. ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് പാലാ പിടിച്ചെടുത്തത്. പതിറ്റാണ്ടുകളായി ഇടതു മുന്നണിയിലെ ഘടകകക്ഷിയാണ് എൻസിപി. പാർട്ടിയുടെ നിലപാടിനൊപ്പമാണ് മാണി സി കാപ്പൻ.

എൻസിപിയുടെ നിലപാട് പാർട്ടി നേതൃത്വമാണ് വ്യക്തമാക്കുന്നത്. അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി നിലപാട് മാണി സി കാപ്പൻ അനുസരിക്കും. മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതകൾക്കു നിരക്കാത്തതുമാണ്. അത്തരം വാർത്തകളുടെ ഉത്തരവാദിത്വം അതു റിപ്പോർട്ടു ചെയ്യുന്നവർക്കു തന്നെയാണ്. തെറ്റായ വാർത്തകൾ സംപ്രേക്ഷണം ചെയ്തു വിശ്വാസ്യത കളയരുത്.

ഇപ്പോൾ പാലാ എംഎൽഎ മാണി സി കാപ്പനെക്കുറിച്ചു പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധവും വെറും ഭാവനാ സൃഷ്ടിയും മാത്രമാണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.

pala news ncp pala
Advertisment