Advertisment

ഫെന്റനില്‍ ഉപയോഗിച്ച് അമേരിക്കിലെ ആദ്യ വധശിക്ഷ നെബ്രസ്‌ക്കയില്‍

New Update

നമ്പ്രസ്‌ക്ക: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ശക്തമായി മയക്കുമരുന്ന് ഫെന്റനില്‍ ഉപയോഗിച്ചുള്ള വധശിക്ഷ നമ്പ്രസ്‌ക്ക സംസ്ഥാനത്ത് ആഗസ്റ്റ് 14 ചെവ്വാഴ്ച നടപ്പാക്കി.

Advertisment

1979 ല്‍ രണ്ട് കാര്‍ െ്രെഡവര്‍മാരെ കൊലപ്പെടുത്തിയ കേസ്സില്‍ അറുപത്കാരനായ കാറിഡീന്‍ മൂറിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

1997 ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് വധശിക്ഷ നടപ്പാക്കുന്നത്. 1997 ല്‍ ഇലക്ട്രിക് ചെയിനിലായി തന്ന അവസാന വധശിക്ഷ.

publive-image

'ഞാന്‍ വധശിക്ഷ അര്‍ഹിക്കുന്നു. എന്നാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഞാന്‍ വിശ്വസിക്കുന്ന നിരപാധികളായ നിരവധി പേര്‍ ജയില്‍ കഴിയുന്ന അവരുടെ മോചനം ആഗ്രഹിക്കുന്നു'. മരിക്കുന്നതിന് മുമ്പ് ഡീന്‍ മൂര്‍ പറഞ്ഞു.

സാധാരണ ഓര്‍മ്മ നഷ്ടപ്പെടുത്തുന്നതിനുപയോഗിക്കുന്ന ഡയ്‌സിഫാം പൊതുവെ അറിയപ്പെടുന്ന വാല്യം ആദ്യവും, തുടര്‍ന്ന് ശക്തമായ മയക്കുമരുന്നുണ്ടായ ഫന്റനിന്‍, സിസാട്രക്യൂരിയം ബിസിലേറ്റ് അവസാനമായി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലക്കുന്നതിന് പൊട്ടാസ്യം ക്ലോറൈഡ് എന്നിവ സിരകളിലേക്ക് പ്രവേശിപ്പിച്ച് പ്രതി നിമിഷങ്ങള്‍ക്കകം മരണത്തിലേക്ക് വഴുതി വീണു. ചൊവ്വാഴ്ച രാവിലെ 10.45 ന് മരണം സ്ഥിരീകരിച്ചു.

സെന്റ് പെനാലിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 1976 നു ശേഷം 1481 വധശിക്ഷകള്‍ നടപ്പാക്കിയതില്‍ ഭൂരിപക്ഷവും വിഷമിശ്രിതം ഉപയോഗിച്ചായിരുന്നു. 31 സംസ്ഥാനങ്ങളിലാണ് വധശിക്ഷ നടപ്പാക്കുന്നത്. ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനം ടെക്‌സസ്സാണ്.

Advertisment