Advertisment

നെടുങ്കണ്ടം രാജ്‍കുമാര്‍ കസ്റ്റഡി മരണക്കേസ്; പൊലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നെടുങ്കണ്ടം രാജ്‍കുമാര്‍ കസ്റ്റഡി മരണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന

തുടങ്ങി. കട്ടപ്പന മുൻ ഡിവൈഎസ്പി പി.പി ഷംസ് കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായി.

Advertisment

publive-image

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന അബ്ദുൾസലാമിന്റെ നുണ പരിശോധന ഉച്ചയ്ക്ക് ശേഷമാണ് നടക്കുക. ഇടുക്കി മുൻ എസ്പി കെ.ബി വേണുഗോപാലിന്റെ നുണ പരിശോധന നാളെ നടക്കും.

പൊലീസ് കസ്റ്റഡിയിൽ രാജ്കുമാ‍ർ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് ഈ ഉദ്യോഗസ്ഥർക്ക്

അറിവുണ്ടായിരുന്നോയെന്നാണ് സിബിഐ പരിശോധിക്കുന്നത്.

രാജ്കുമാർ കസ്റ്റഡിയിലുളള കാര്യംഅറിഞ്ഞിരുന്നില്ലെന്നാണ് എസ്പി അടക്കമുളള ഉദ്യോഗസ്ഥർ നേരത്തെ സിബിഐയോട് പറഞ്ഞിരുന്നത്.ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സിബിഐ ശ്രമിക്കുന്നത്.

nedukandam custody death
Advertisment