Advertisment

നിങ്ങളുടെ സഹോദരന്റെ പ്രായമാണ് അങ്കദിന്; ഭര്‍ത്താവാക്കാതെ രാഖി കെട്ടി സഹോദരനാക്കൂ; ആരാധകന്റെ ഉപദേശത്തിന് നേഹയുടെ മറുപടിയെത്തി

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് താരം നേഹ ധൂപിയയും അങ്കദ് ബേദിയും തമ്മിലുള്ള വിവാഹം ഈയിടയ്ക്കാണ് കഴിഞ്ഞത്. അധികമാരെയും ക്ഷണിക്കാതെ തീര്‍ത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു അങ്കദ് ബേദി നേഹയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. തന്റെ വിവാഹം കഴിഞ്ഞെന്ന കാര്യം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

Advertisment

publive-image

എന്നാല്‍ ഒരാള്‍ താരത്തിനെതിരെ ട്രോളുമായി വന്നു. നേഹയെക്കാള്‍ രണ്ടുവയസ് കുറവാണ് അങ്കദിന് എന്നായിരുന്നു ആരാധകന്‍ പരിഹസിച്ചത്. അങ്കദ് സഹോദരനാണെന്നും ഭര്‍ത്താവാക്കാതെ കൈയ്യില്‍ രാഖികെട്ടി സഹോദരനാക്കൂ എന്നായിരുന്നു ആരാധകന്റെ കമന്റ്. അങ്കദിന്റെ പുതിയ ചിത്രമായ സൂര്‍മ്മയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച നേഹയുടെ പോസ്റ്റിനടിയിലായിരുന്നു ആരാധകെന്റ പരിഹാസ കമന്റ്.

എന്നാല്‍ താരം ആരാധകനെ അങ്ങനെ വെറുതെ വിടാന്‍ തയ്യാറായില്ല. കമന്റിട്ട ഉടന്‍ തന്നെ ആരാധകന് ചുട്ടമറുപടി കൊടുത്തു. താങ്കളുടെ ഉപദേശത്തിന് നന്ദി, പോയി ജീവിക്കാന്‍ നോക്ക് എന്നായിരുന്നു താരത്തിന്റെ മറുപടി.

Advertisment