Advertisment

അമ്മ തൊട്ടിലില്‍ നിന്ന് കിട്ടിയ ആണ്‍കുഞ്ഞിനെ പെണ്‍കുട്ടിയായി രേഖപ്പെടുത്തി; മലാലയെന്ന് പേരിട്ട് ശിശുക്ഷേമ സമിതി, കുഞ്ഞിനെ പരിചരിക്കുന്നതില്‍ വീഴ്ച വന്നതായി ആരോപണം

New Update

തിരുവനന്തപുരം: അമ്മ തൊട്ടിലില്‍ എത്തിയ കുഞ്ഞിനെ പരിചരിക്കുന്നതില്‍ വീഴ്ച വന്നതായി ആരോപണം. തിരുവനന്തപുരം തൈക്കാട്ടെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കൈകാര്യം ചെയ്തത്.

Advertisment

publive-image

വെള്ളിയാഴ്ച പുലര്‍ച്ചെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ നവജാത ശിശു പെണ്‍കുഞ്ഞാണെന്നാണ് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത്. തൈക്കാട് ആശുപത്രിയിലും കുട്ടി പെണ്‍കുഞ്ഞാണെന്നാണ് രേഖപ്പെടുത്തിയത്. ശേഷം കുഞ്ഞിന് മലാല എന്ന് പേരിടുകയും ശിശുക്ഷേമ സമിതി വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇന്നലെ കോവിഡ് കെയര്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ കുട്ടി പെണ്ണല്ലെന്നും ആണ്‍കുട്ടിയാണെന്നും കണ്ടെത്തി. കുഞ്ഞിനെ പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു.

വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും രേഖകളില്‍ സംഭവിച്ച പിഴവാണിതെന്നും ഷിജുഖാന്‍ അറിയിച്ചു.

new born
Advertisment