Advertisment

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണപ്രദമെന്ന് കേന്ദ്ര കൃഷിമന്ത്രി

New Update

publive-image

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ മണ്ഡി സംവിധാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എ.പി.എം.സികള്‍ സംസ്ഥാന നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര നിയമങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കൃഷിമന്ത്രി പറഞ്ഞു.

എപിഎംസികളില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി ദീര്‍ഘകാല അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ഗുണംചെയ്യും. കര്‍ഷകരുടെ മത്സരശേഷി വര്‍ധിപ്പിക്കുക, അവര്‍ക്ക് മികച്ച വില ലഭിക്കുമെന്ന് ഉറപ്പാക്കുക, സംസ്ഥാനാന്തര വ്യാപാരം സ്വതന്ത്രമായി നടത്താന്‍ അവര്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കുക എന്നിവയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എത്ര നികുതി പിരിച്ചെടുത്താലും അവയെല്ലാം കാലക്രമത്തില്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ വിനിയോഗിക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.

Advertisment