Advertisment

പുതിയ കെപിസിസി അധ്യക്ഷന്‍റെ കാര്യത്തില്‍ തീരുമാനമായി ! ഗ്രൂപ്പില്ലാത്ത പ്രമുഖ നേതാവെന്ന് സൂചന. പേര് പുറത്തുവിട്ടിട്ടില്ല ? പ്രഖ്യാപനം താമസിയാതെ. എംഎം ഹസന്‍റെ യാത്രയ്ക്ക് ശേഷം ചുമതലയേല്‍ക്കും !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : കേരളത്തില്‍ പുതിയ കെപിസിസി അധ്യക്ഷന്‍റെ കാര്യത്തില്‍ തീരുമാനമായി. ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്ത പ്രമുഖനായ നേതാവിന്‍റെ പേരിനു ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന .

ഇന്ന് രാഹുല്‍ഗാന്ധിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനം. പുതിയ അധ്യക്ഷന്‍റെ പേര് നിലവില്‍ രാഹുലിനും ഉമ്മന്‍ചാണ്ടിയ്ക്കും എ കെ ആന്റണിയ്ക്കും രമേശ്‌ ചെന്നിത്തലയ്ക്കും മാത്രമാണ് അറിവുള്ളത് .

publive-image

രമേശ്‌ ചെന്നിത്തലയും വൈകിട്ട് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനാണെങ്കില്‍ എന്നാല്‍ കെപിസിസി അധ്യക്ഷന്‍റെ കാര്യത്തില്‍ എ ഗ്രൂപ്പിന്‍റെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാടിനാണ്‌ പ്രാമുഖ്യം.

പുതിയ അധ്യക്ഷന്‍റെ പേര് ഈ ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. നിലവിലെ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ നയിക്കുന്ന സംസ്ഥാന ജാഥ സമാപിച്ചാലുടന്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏറ്റെടുക്കും.

publive-image

ജനമുന്നേറ്റ യാത്ര എംഎം ഹസന്‍റെ വിടവാങ്ങല്‍ യാത്രയായിരിക്കുമെന്ന് സത്യം ഓണ്‍ലൈന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. അത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എഐസിസിയില്‍ നിന്നും പുറത്തുവരുന്നത് .

oomman chandy kpcc
Advertisment