Advertisment

വിദ്യ മാറി മഞ്ജു വന്നപ്പോള്‍ മാധവികുട്ടിയുടെ ജീവിതത്തിലും എഴുത്തിലും നിറഞ്ഞു നിന്ന ലൈംഗികത നഷ്ടം ! സെക്സ് ഇല്ലെങ്കില്‍പിന്നെ ആമിയുടെ പ്രസക്തി ? ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പരാമര്‍ശിക്കുന്ന ആമി വെള്ളിത്തിരയിലെത്തുകയാണ്. ബോളിവുഡ് താരം വിദ്യാബാലൻ ആമിയായി എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും മലയാളത്തിന്‍റെ പ്രിയതാരം മഞ്ജു വാര്യർ ആണ് ആമിയായി എത്തിയിരിക്കുന്നത്.

എന്നാല്‍ ചിത്രത്തെക്കുറിച്ച് മുന്‍പുണ്ടായിരുന്ന പ്രതീക്ഷകള്‍ ഇതോടെ നഷ്ടമായി എന്ന്‍ വിലയിരുത്തുന്നവരുണ്ട്. മാധവികുട്ടിയുടെ ജീവിതത്തിലും എഴുത്തിലും നിറഞ്ഞു നിന്ന വികാരം ലൈംഗികതയായിരുന്നു. എന്നാല്‍ മഞ്ജു കഥാപാത്രമായപ്പോള്‍ അത് പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ ആ കഥാപാത്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ കമല്‍ സമ്മതിച്ചിട്ടുണ്ട്.

publive-image

അതേസമയം വിദ്യാ ബാലനായിരുന്നു ആമിയെങ്കില്‍ സിനിമയില്‍ കൂടുതല്‍ സെക്സ് രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ കഴിയുമായിരുന്നു എന്നാണ് കമല്‍ പറഞ്ഞത്. മഞ്ജു വാര്യരെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ആ ഒരു ഇമേജ് അല്ല ഉള്ളതെന്നാണ് കമല്‍ പറയുന്നത്. അതുതന്നെയാണ് ഈ സിനിമയുടെ പ്രശ്നവും . ചിത്രത്തില്‍ മഞ്ജു വാര്യരുടെ ഇമേജല്ല പ്രേക്ഷകര്‍ക്ക് പ്രശ്നം.

ആമി എന്ന മാധവിക്കുട്ടിയുടെ കഥാപാത്രത്തിന്‍റെ പകര്‍ന്നാട്ടമാണ് അവരുടെ കഥ പറയുന്ന സിനിമയിലൂടെ ജനം പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ജീവിച്ചു മറഞ്ഞുപോയ മാധവിക്കുട്ടിയും അവരുടെ ജീവിതവും മലയാളികള്‍ക്ക് പരിചിതമാണ്.

ആ മാധവിക്കുട്ടിയെ അവരുടെ കഥാപാത്രം അവതരിപ്പിക്കുന്ന മഞ്ജു വാര്യര്‍ എന്ന നടിയുടെ ഇമേജിനനുസരിച്ചു സംവിധായകന്‍ വളച്ചൊടിച്ചെങ്കില്‍ പിന്നെ സിനിമയ്ക്ക് എന്ത് പ്രസക്തി എന്നാണ് പ്രസക്തമായ ചോദ്യം.

അതിനിടെ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വിവാദങ്ങൾക്ക് വഴിമരുന്നിടുന്ന ചേരുവകളും പുറത്തുവന്ന ട്രെയിലറിലുണ്ട്. നായികാ വേഷത്തെ ചൊല്ലി ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണെങ്കിലും പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലറിനു മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത് മുരളിഗോപിയാണ്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ.

ചിത്രത്തിൽ കേരള രാഷ്ട്രീയത്തില്‍ പരിചിതനായ വിവാദ രാഷ്ട്രീയ നേതാവിന്‍റെ വേഷത്തിലാണ് അനൂപ് മേനോൻ അഭിനയിക്കുന്നത്. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസ്, റോബൻ റോച്ചാ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

കൊച്ചി, മുംബൈ, കൊൽക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകൻ ജാവേദ് അക്തർ ഗാനങ്ങളൊരുക്കുന്ന ചിത്രത്തിൽ മധു നീലകണ്ഠനാണ് ക്യാമറ .

manju manju warrier kamal vidyabalan aami
Advertisment