Advertisment

വെടിവെയ്പ് സംഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ മയക്കുമരുന്നിനും മൂവിക്കും തുല്യ പങ്ക്

New Update

വാഷിങ്ടന്‍: അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന സ്കൂള്‍ വെടിവയ്പ്പുകള്‍ക്ക് ഭരണഘടനയോ, തോക്കോ അല്ല പ്രധാന ഉത്തരവാദിയെന്നും മറിച്ച് വിദ്യാര്‍ഥികളെ അമിതമായി സ്വാധിനിച്ചിരിക്കുന്ന ത്രില്ലര്‍ സിനിമകളും ആവശ്യാനുസരണം ലഭ്യമാകുന്ന മയക്കു മരുന്നുമാണെന്ന് നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ പുതിയതായി ചുമതലയേറ്റ പ്രസിഡന്റ് ഒലിവര്‍ നോര്‍ത്ത് അഭിപ്രായപ്പെട്ടു.

Advertisment

publive-image

സ്കൂള്‍ വെടിവെയ്പ്പുകള്‍ക്ക് നിയമത്തെ പഴിചാരുന്നവര്‍ രോഗത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ ചികിത്സ നടത്തുന്നവരെ പോലെയാണെന്ന് ഒലിവര്‍ കുറ്റപ്പെടുത്തി. യുവാക്കള്‍ക്കിടയില്‍ അമിത സ്വാധീനം ചെലുത്തുന്ന സിനിമകളും ടിവി ഷോകളും മയക്കുമരുന്നിന്റെ ലഭ്യതയും നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ ഇത്തരം അനിഷ്ഠ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുമെന്നും ഒലിവര്‍ പറഞ്ഞു.

സ്കൂള്‍ വെടിവയ്പ്പുകളില്‍ പ്രതികളാകുന്നവര്‍ ഭൂരിഭാഗവും യുവാക്കളാണ്. ഇതില്‍ പലരും മയക്കുമരുന്നിനടിമകളോ മാനസിക രോഗികളോ ആണെന്ന് തെളിവുകള്‍ നിരത്തി ഒലിവര്‍ വ്യക്തമാക്കി. എന്‍ആര്‍എയുടെ സ്കൂള്‍ ഷീല്‍ഡ് സെഫ്റ്റി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന സ്കൂളുകളില്‍ ഒന്നും തന്നെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും ഒലിവര്‍ ഓര്‍മപ്പെടുത്തി.

Advertisment