Advertisment

വിയോസ് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഫിലിപ്പീൻസിൽ പുറത്തിറക്കി ടൊയോട്ട

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഇന്ത്യയിൽ യാരിസ് എന്ന പേരിൽ വിൽക്കുന്ന വിയോസ് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഫിലിപ്പീൻസിൽ പുറത്തിറക്കി ടൊയോട്ട. സെഡാന്റെ പുതുക്കിയ മുൻവശത്ത് പരിഷ്ക്കരിച്ച ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒപ്പം ട്വീക്ക് ചെയ്ത അപ്പർ ഗ്രില്ലർ എന്നിവയെല്ലാം ഇടംപിടിച്ചിരിക്കുന്നു.

Advertisment

publive-image

എങ്കിലും ഏറ്റവും ശ്രദ്ധേയമാകുന്നത് ലെക്‌സസ് മോഡലുകളിൽ ഇടംപിടിച്ചിരിക്കുന്ന സ്പിൻഡിൽ ഗ്രില്ലിന് സമാനമായ എയർഡാമിന്റെ സാന്നിധ്യമാണ്. അതോടൊപ്പം എൽ-ആകൃതിയിലുള്ള ഫോഗ്‌ലൈറ്റ് എൻ‌ക്ലോസറുകൾ‌ ഡിസൈനും കാറിന്റെ മുൻവശത്തെ വ്യത്യസ്തമാക്കുന്നു.

യാരിസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വശങ്ങളും പിൻഭാഗവും ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ലാതെ അതേപടി നിലനിർത്തി. ഇന്റീരിയറിലും കാര്യമായ പരിഷ്ക്കരണങ്ങൾ ഒന്നും തന്നെയില്ല. പിന്നെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉപയോഗിച്ച് നവീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ മാറ്റം ശ്രദ്ധേയമാണ്.

കാറിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് തുടങ്ങിയവ ടൊയോട്ട അതേപടി മുന്നോട്ട് കൊണ്ടുപോയി. 7 എയർബാഗുകൾ, ഇബിഡിയുള്ള എബി‌എസ്, ഇ‌എസ്‌പി, എന്നിവയെല്ലാം വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളിൽ ഇടംപിടിച്ചിട്ടുണ്ട്.

yoyota yaris
Advertisment