Advertisment

വീണ്ടും ന്യൂനമര്‍ദ്ദം : 27, 28 തീയതികളിൽ ഒറ്റപ്പെട്ട കനത്തമഴയെന്ന്‍ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രികാല മലയോരയാത്ര ഒഴിവാക്കണം. പരിഭ്രാന്തി വേണ്ട

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് 8 ജില്ലകളില്‍ ഓഗസ്റ്റ് 27, 28 തീയതികളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് . ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നതിനാലാണ് മുന്നറിയിപ്പ്.

publive-image

27-ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും 28-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്.

publive-image

24 മണിക്കൂറിൽ ഏഴുമുതൽ 11 സെന്റീമീറ്റർവരെ മഴ പെയ്യാമെന്നാണ് പ്രവചനം. 12 മുതൽ 20 സെന്റീമീറ്റർവരെ പെയ്താലേ അതിശക്തമായ മഴയെന്ന് പറയൂ. പ്രളയകാലത്ത് 20 സെന്റീമീറ്ററിലും കൂടുതൽ മഴയാണ് ചില സ്ഥലങ്ങളിൽ ദിവസങ്ങളോളം ചെയ്തത്.

publive-image

മഴമുന്നറിയിപ്പിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ജാഗ്രതപാലിക്കാനും നിർദേശിച്ചു.

publive-image

ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രികാല മലയോരയാത്ര ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അധികൃതർ ആവശ്യപ്പെട്ടാൽ വീടൊഴിഞ്ഞു പോകണമെന്നും നിർദേശിച്ചു.

mazha flood
Advertisment