Advertisment

ന്യൂസീലൻഡ് പ്രധാനമന്ത്രി പെൺകുഞ്ഞിന് ജന്മം നൽകി, ജനനം ബേനസീർ ഭുട്ടോവിന്റെ ജന്മദിനത്തിൽ

New Update

ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡീൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. 37 കാരിയായ ജസീന്തയുടെ ആദ്യ പ്രസവമാണ് ഇത്. വ്യാഴാഴ്ച വൈകീട്ട് 4 .45 നായിരുന്നു പ്രസവമെന്ന ഇൻസ്റ്റാഗ്രാം സന്ദേശത്തിലൂടെ അവർ അറിയിച്ചു. കുഞ്ഞിന് 3 .31 കിലോഗ്രാം തൂക്കമുണ്ട്.

Advertisment

publive-image

ആറാഴ്ചത്തെ പ്രസവാവധി എടുക്കുമെന്ന് അവർ അറിയിച്ചു. അതുവരെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ വിൻസ്റ്റൺ പീറ്റേഴ്‌സിനായിരിക്കും ചുമതല. പ്രസവത്തിനു ദിവസങ്ങൾ മുൻപ് വരെ അവർ ഓഫീസിലെത്തി ജോലികൾ നിർവഹിച്ചിരുന്നു.

ക്ളർക് ഗെയ്‌ഫോർഡാണ് ജസീന്തയുടെ ഭർത്താവ്. 1856 നു ശേഷം ന്യൂസീലൻഡ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് അവർ. 1990 ൽ പാകിസ്ഥാൻ പ്രധാനമന്ത്രി ആയിരുന്ന ബേനസിർ ഭൂട്ടോ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ജസീന്തയുടെ പ്രസവത്തിനു വേറെയും കൗതുകമുണ്ട്. ബേനസീറിന്റെ ജന്മദിനത്തിലാണ് ജസീന്തയ്ക്ക് പെൺകുഞ ജനിക്കുന്നത്. 1953 ജൂൺ 21നു കറാച്ചിയിലാണ് ബേനസീർ ജനിക്കുന്നത്.

Advertisment