Advertisment

പിറന്നു വീണ നവജാത ശിശുവിന്റെ ഭാരം ആറു കിലോ, 700 ഗ്രാം! നീളം 57 സെന്റിമീറ്റര്‍; ഞെട്ടി ഡോക്ടര്‍മാര്‍

New Update

പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോൾ അടുത്തു നിന്ന ചീഫ് സർജൻ ഉൾപ്പെടെയുള്ളവരെല്ലാവരും ഞെട്ടി. ജർമനിയിൽ ആദ്യമായിട്ടാണ് ഇത്രയും ഭാരമുള്ള ഒരു കുട്ടി പിറക്കുന്നതെന്ന് ജർമൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ജർമൻ നഗരമായ കോട്ട്ബുസിലെ (COTTBUS) കാൾ തീം ക്ലീനിക്കിലാണ് (CARL THIEM CLINIKUM COTTBUS) ഈ വലിയ വാവ സിസേറിയൻ വഴി പുറം ലോകം ശ്വസിച്ചത്.

Advertisment

publive-image

ആറു കിലോ, 700 ഗ്രാം തൂക്കവും, 57 സെന്റീമീറ്റർ നീളവുമാണ് കുഞ്ഞിന്. കുട്ടി ഇനി 12 ദിവസം നിരീക്ഷണത്തിൽ പ്രാണവായു ശ്വസിച്ച് അമ്മയോടൊപ്പം ആശുപത്രിയിൽ കഴിയാനാണ് നിർദ്ദേശം.

ലിയാൻഡർ ജോയൽ എന്ന നാമകരണം ചെയ്തിരിക്കുന്ന ഈ കുഞ്ഞിന്റെ അമ്മ ഡെൻസി ലൂക്കാണ്. കാൽനൂറ്റാണ്ട് കാലത്തെ തന്റെ സേവനത്തിനിടയിൽ ഇത്രയും വലിയ ഒരു കുട്ടിയെ സിസേറിയൻ വഴി പുറത്തെടുക്കുന്നത് ആദ്യമായിട്ടാണെന്നു ശസ്ത്രക്രിയ നടത്തിയ പ്രഫസറും ചീഫ് സർജനുമായ ജോർജ് ഷൈറയൻ (GEORGE SCHRIER) മാധ്യമങ്ങളെ അറിയിച്ചു.

new born baby
Advertisment