Advertisment

പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയ ചോരകുഞ്ഞിനെ ഓടയില്‍ ഉപേക്ഷിച്ച നിലയില്‍: കുട്ടി അത്ഭുതമായി രക്ഷപ്പെട്ടു

New Update

ചെന്നൈ: പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ ഓടയില്‍ ഉപേക്ഷിച്ച നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ചെന്നൈ നഗരത്തിന് സമീപമായിരുന്നു സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസിയായ ഗീതയെന്ന സ്ത്രീ നടത്തിയ അന്വേഷണത്തിലാണ് പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ ചോരകുഞ്ഞിനെ ഓടയുടെ സമീപത്തു നിന്നു കണ്ടെത്തിയത്.

publive-image

ഉടന്‍ തന്നെ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അത്ഭുതകരമായി ആണ്‍കുഞ്ഞ് ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. സ്വാതന്ത്ര്യദിനത്തില്‍ ജീവിതത്തിലേയ്ക്ക് വന്നതിനാന്‍ കുഞ്ഞിന് 'സ്വാതന്ത്ര്യം' എന്ന് പേരു നല്‍കി. കുഞ്ഞിനെ രക്ഷിച്ച ഗീതയെ ആരോഗ്യമന്ത്രിയുള്‍പ്പെടെ അഭിനന്ദിച്ചു. എന്നാല്‍ ഈ അവസ്ഥയില്‍ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചതാരെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Advertisment