Advertisment

വിദ്യാഭ്യാസ കടാശ്വാസ പദ്ധതിഃ എസ് ബി എെ നിലപാട് വൻ ചതി

New Update

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൌരൻമാർ എന്ന് ഘോരഘോരം പ്രസംഗിയ്ക്കുന്ന രാഷ്ട്രീയനേതാക്കൾ തിങ്ങിപാർക്കുന്ന നാടാണ് കേരളം. രാജ്യത്തെ ജനങ്ങളാണ് നാടിന്റെ സമ്പത്ത് എന്ന് ഇവർ എപ്പോഴെങ്കിലും തിരിച്ചറിയുമോ!

Advertisment

മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി അവരെ നല്ലനിലയിൽ എത്തിയ്ക്കാൻ മാതാപിതാക്കൾ ആഗ്രഹിച്ചാൽ അത് കുറ്റമാണോ? പ്രൊഫഷനൽ വിദ്യാഭ്യാസം സമ്പന്നർക്ക് മാത്രം മതിയോ? ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്‌ രൂപം കൊടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കേരളത്തിന്റെ അഭിമാനമായിരുന്നു.

publive-image

എസ് ബി ഐ യിൽ ലയിയ്ക്കുമ്പോൾ കേരളത്തിലെ എല്ലാ പഞ്ചായത്തിലും എസ് ബി ടി യുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.മലയാളിയുടെ സ്വകാരൃ അഭിമാനമായിരുന്ന ഈ ബാങ്ക് നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയെ വല്ലാതെ സ്വാധീനിച്ചിരുന്നു. അനുദിനം മാറുന്ന ലോകത്തിനൊപ്പം ഇന്ത്യയും മാറുകയായിരുന്നു.മാറ്റങ്ങൾക്കൊപ്പം കേരളവും നടന്നു.

വിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റം അനിവാര്യമായി. പുതിയ കോഴ്സുകൾ, സ്ഥാപനങ്ങൾ, ഒപ്പം പഠനചിലവും വർദ്ധിച്ചു. വിദ്യാഭ്യാസം മത്സരവേദിയായി മാറി. മെറ്റിൽ,മാനേജ്മെന്റ് സീറ്റിൽ പ്രവേശനം. എഴുത്ത്പരീക്ഷയിലൂടെ യോഗ്യത. രക്ഷിതാക്കളും കുട്ടികളും നെട്ടോട്ടമോടി. പണയം വെച്ചും വിറ്റ്പെറുക്കിയും മക്കളെ പഠിയ്ക്കാൻ വിട്ടു.

വിദ്യാഭ്യാസ ധനസഹായത്തിന് ബാങ്കുകൾ കയറിയിറങ്ങി. അർഹതയുണ്ടായിട്ടും സഹായിയ്ക്കാൻ ബാങ്കുകൾ മടിച്ചുനിന്നു. രാഷ്ട്രീയനേതാക്കൾ ശുപാർശചെയ്തു. ചിലർക്ക് ധനസഹായം കിട്ടി.

കോഴ്സ് കഴിഞ്ഞവർക്ക് നല്ല ജോലി ലഭിച്ചില്ല, കിട്ടിയവർക്ക് മെച്ചപ്പെട്ട ശമ്പളമില്ല. ലോൺ തിരിച്ചടവ് മുടങ്ങി. ബാങ്കുകൾ പ്രതിസന്ധിയിലായി. ലോൺ തിരിച്ചുപിടിയ്ക്കാൻ ബാങ്ക് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചു. ഭീഷണിപ്പെടുത്തി ,ഗുണ്ടായിസം കാട്ടി ലോൺതിരിച്ചുപിടിയ്ക്കാൻ ലൈസൻസ് കിട്ടിയവർക്ക് എന്തു നോക്കാൻ!

ഈ അവസരത്തിൽ അണ് സർക്കാർ വിദ്യാഭ്യാസ കടാശ്വാസ പദ്ധതി പ്രഖ്യാപിയ്ക്കുന്നത്. കടമെടുത്തവർ ഒന്നാശ്വസിച്ചു.കടാശ്വാസ പദ്ധതിയിൽ അർഹതനേടാൻ വില്ലേജ് ഓഫീസ്, അക്ഷയ, പിന്നെയും വില്ലേജ് ഓഫീസ്,ബാങ്ക് ,അറ്റസ്റ്റേഷന് ഗസറ്റഡ് ഓഫീസർ,പിന്നെയും അക്ഷയ.

ഒടുവിൽ വിവരങ്ങളെല്ലാം നെറ്റ് വഴി അയച്ചുകൊടുക്കുമ്പോൾ മറുപടി വരുന്നു, നഴ്സിങ്ങിനു മാത്രമേ കടാശ്വാസം ലഭിയ്‌ക്കുകയുള്ളൂ. ഇത് ഒരു രക്ഷിതാവ് തന്റെ മകളെ പ്രൊഫഷനൽ കോഴ്സ് പഠിപ്പിയ്ക്കാൻ ഉള്ളതെല്ലാം വിറ്റ്പെറുക്കി, മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ വാങ്ങി പഠിപ്പിച്ച കഥ.എസ് ബി ടി നാലുലക്ഷം രൂപ ലോണും കൊടുത്തു.

അഞ്ചര വർഷത്തെ കോഴ്സ് പഠിപ്പിയ്ക്കാൻ ഈ നാലുലക്ഷം രൂപ മതിയാകില്ലന്ന് എല്ലാവർക്കും അറിയാം.കടാശ്വാസമായി ലഭിയ്ക്കുന്ന കിഴിവ് ലഭിച്ചാൽ അത്രയുമായല്ലോ എന്ന് കരുതി ഇത്രയും കടമ്പകൾ കടന്നപ്പോഴാണ് കടാശ്വാസത്തിന് അർഹനല്ല എന്ന മറുപടി. ഇതുപോലുള്ള അനുഭവം ആയിരക്കണക്കിന് രക്ഷിതാക്കളെ നിരാശപ്പെടുത്തിയിരിയ്ക്കുകയാണ്.

എസ് ബിഐ യുടെ ജനവിരുദ്ധ നിലപാട് തുറന്നു കാട്ടാൻ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ സംസ്ഥാനതല യോഗം ചേരാൻ ആലോചിയ്ക്കുന്നുണ്ട്. ഇന്ത്യയിലെ വൻവ്യവസായികൾക്ക് ലോൺകൊടുക്കാനും പിന്നീട് അത് തിരിച്ച് പിടിയ്ക്കാൻ പാവപ്പെട്ടവരോട് കാണിയ്ക്കുന്ന ക്രൂരതയുടെ ഒരംശം പോലും കാണിയ്ക്കാത്ത എസ് ബി ഐ യ ബഹിഷ്കരിയ്ക്കാനും ഇതിൽ തീരുമാനമുണ്ടായേക്കും.

എസ് ബി ടി കൊടുത്ത 8600 വായ്പകളിൻമേലുള്ള 130 കോടിയിൽപരം രൂപ തിരിച്ചുപിടിയ്ക്കാൻ റിലയൻസിനാണ് അധികാരം കൈമാറിയിരിയ്ക്കുന്നത്.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പുനഃപരിശോധിയ്ക്കേണ്ടിയിരിയ്ക്കുന്നു ഈ നടപടി. അർഹരായവർക്കെല്ലാം വായ്പാ ഇളവ് നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

!

Advertisment