Advertisment

തുല്യ നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ട കോടതികള്‍ കേരളത്തില്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയാണെന്ന് മാധ്യമ നിരീക്ഷകന്‍ ജയശങ്കര്‍

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ:  സുപ്രീം കോടതി ന്യായാധിപര്‍ മാധ്യമങ്ങളെ അങ്ങോട്ട് വിളിക്കുമ്പോള്‍ തുല്യ നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ട കോടതികള്‍ കേരളത്തില്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയാണെന്ന് മാധ്യമ നിരീക്ഷകന്‍ ജയശങ്കര്‍ പറഞ്ഞു.

Advertisment

publive-image

മൂവാറ്റുപുഴ പ്രസ് ക്ലബ്ബിന്റെ 42 ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. സത്യങ്ങള്‍ മൂടി വയ്ക്കാതെ തുറന്നവതരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്നാക്കം പോയിക്കൊണ്ടിരിക്കുകയാണ്. ഇത് ഭാവിയില്‍ മാധ്യമങ്ങളെ ജനങ്ങള്‍ തിരസ്‌കരിക്കാന്‍ കാരണമാകും.

മാധ്യമ സ്വാതന്ത്ര്യത്തിന് പുറമെ നിന്നുള്ളതു പോലെ തന്നെ അകത്തു നിന്നുള്ള ഘടകങ്ങളും ഭീഷണിയാണെന്നും ജയശങ്കര്‍ പറഞ്ഞു. മൂവാറ്റുപുഴ പ്രസ് ക്ലബിന്റെ 42-ാം വാര്‍ഷീകാഘോഷങ്ങള്‍ എല്‍ദോഎബ്രാഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി.പി. എല്‍ദോസ് അദ്ധ്യക്ഷത വഹിച്ചു.

publive-image

പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുള്‍ മജീദ് സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴയ്ക്കന്‍, ജോണി നെല്ലൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകരായ ജോണ്‍സണ്‍ മാമലശ്ശേരി, പി.എസ്. രാജേഷ്, സി.എന്‍. പ്രകാശ്, കെ.പി. റസാക്ക്, രമേശ് പുളിക്കന്‍, ടി.എസ്. ദില്‍രാജ്, മുഹമ്മദ് ഷെഫീഖ്, പി.ജി. ബിജു, ജയ്‌സ് വാട്ടപ്പിള്ളില്‍ ,വൈ.അന്‍സാരി, കെ.എം. ഫൈസല്‍,സി.എം .അഷറഫ്, അബ്ബാസ് ഇടപ്പിള്ളി, ആര്‍. ബിജു, രാജേഷ് രണ്ടാര്‍, എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജോയ്‌സ് ജോര്‍ജ്ജ് എം.പി. നിര്‍വ്വഹിച്ചു. പ്രസ് ക്ലബ്ബ് ട്രഷറര്‍ സി.കെ. ഉണ്ണി നന്ദി പറഞ്ഞു.സെമിനാറില്‍ വിവിധ കോളേജുകളില്‍ നിന്നെത്തിയ ഇരുന്നൂറോളം ജേര്‍ണലിസ്റ്റ് വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment