Advertisment

അലര്‍ജിയുണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അറിയാം ...

New Update

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ മിക്കവരിലും കണ്ടുവരുന്ന ഒരു രോഗമാണ് അലര്‍ജി. ചിലര്‍ക്ക് കൃത്രിമവസ്തുക്കളുടെയും രാസപദാര്‍ഥങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപഭോഗം അലര്‍ജി ഉണ്ടാക്കാറുണ്ട്. ഇവ ഉപയോഗിക്കുമ്പോള്‍ ത്വക്കില്‍ ചൊറിച്ചിലും ചുവന്നു തടിക്കലും നീരും പോളനും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്.

Advertisment

publive-image

തണുത്ത വെള്ളത്തില്‍ കുളിക്കുക, മഞ്ഞുകൊള്ളുക എന്നിവയും കൊതുക്, കടന്നല്‍ തുടങ്ങിയ ക്ഷുദ്രജന്തുക്കളുടെ ദംശനവും ഫെയ്‌സ് ക്രീം, നെയില്‍ പോളിഷ്, കൃത്രിമ നൂലുകൊണ്ടുണ്ടാക്കുന്ന വസ്ത്രങ്ങള്‍, ഹെയര്‍ ഡൈ, തൊഴില്‍പരമായി ബന്ധപ്പെടേണ്ടിവരുന്ന രാസദ്രവ്യങ്ങള്‍ എന്നിവയും അലര്‍ജി സംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്.

പഴകിയതും ദുഷിച്ചതും ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ പാകംചെയ്തതുമായ ആഹാര പാനീയങ്ങള്‍, കേടുകൂടാതിരിക്കാനും നിറവും മണവും രുചിയും വര്‍ധിക്കാനുപയോഗപ്പെടുത്തുന്ന ചില രാസവസ്തുക്കള്‍, എരിവും മസാലയും, കൊഞ്ച്, ഞണ്ട്, കൂണ്‍, കക്കയിറച്ചി, അമിത മദ്യപാനം തുടങ്ങിയവയും അലര്‍ജിക്ക് കാരണമാകാറുണ്ട്.

അലര്‍ജി ഉണ്ടാക്കുന്ന അലര്‍ജനുകളെ ഒഴിവാക്കുകയാണ് അലര്‍ജി ചികിത്സയില്‍ പ്രധാനം. നിത്യജീവിതത്തിലുപയോഗപ്പെടുത്തുന്ന ഇവകളെ കണ്ടെത്താന്‍ രോഗികള്‍ക്കാണ് എളുപ്പം. മുറികള്‍ പൊടിപടലങ്ങളില്ലാതെ സൂക്ഷിക്കുക, അലര്‍ജിയുള്ള ആഹാര സാധനങ്ങളെ ഒഴിവാക്കുക, അലര്‍ജിക്ക് സാധ്യതയുള്ള വളര്‍ത്തുമൃഗങ്ങളെ അകറ്റിനിര്‍ത്തുക. പുകവലി, മദ്യപാനം ഇവ ഒഴിവാക്കുകയും വേണം.

Advertisment