follow us

1 USD = 64.534 INR » More

As On 24-04-2017 23:06 IST

പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പേറ്

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 11/01/2017

ചണ്ഡിഗഢ് : പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ ചെരിപ്പേറ്. ബാത്തിന്‍ഡയില്‍ നടന്ന ജനത ദര്‍ബാറിനിടെയാണ് അദ്ദേഹത്തിന് നേരെ ചെരിപ്പെറിഞ്ഞത്. ചെരിപ്പ് അദ്ദേഹത്തിന്റെ ദേഹത്ത് കൊള്ളുകയും കൈവശമുണ്ടായിരുന്ന ഗ്ലാസ് പൊട്ടുകയും ചെയ്തു.



പഞ്ചാബില്‍ ബുധനാഴ്ച അകാലിദള്‍ പ്രവര്‍ത്തകരും ആം ആദ്മി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിക്ക് നേരെ നടന്ന ചെരിപ്പേറെന്നാണ് സൂചന.

ഇതാദ്യമായല്ല പ്രകാശ് സിങ് ബാദലിനെതിരെ ചെരിപ്പേറുണ്ടാവുന്നത് 2014ല്‍ ഇസ്രുവില്‍ വെച്ചും സമാനമായ സംഭവമുണ്ടായിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+