follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

പാര്‍ട്ടി പിടിക്കാന്‍ മറുതന്ത്രവുമായി ഒ.പനീര്‍സെല്‍വത്തിന്റെ പുറത്താക്കല്‍ നടപടി ; ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി ; കാര്യങ്ങള്‍ വിശദമാക്കി ഇ.മധുസൂദനന്റെ വാര്‍ത്താ കുറിപ്പ് !

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 17/02/2017

ചെന്നൈ : പാര്‍ട്ടി പിടിക്കാന്‍ മറുതന്ത്രവുമായി മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ പുറത്താക്കല്‍ നടപടി. അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ശശികല നിയമിച്ച ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. വെങ്കിടേഷിനെയും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും നീക്കി. പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാനായിരുന്ന ഇപ്പോള്‍ പനീര്‍സെല്‍വം പക്ഷക്കാരനുമായ ഇ.മധുസൂദനന്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി വാര്‍ത്താ കുറിപ്പ് ഇറക്കിയത്.



പനീര്‍സെല്‍വത്തിനു പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് ശശികല, മധുസൂദനനെ പ്രിസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. ശശികല പക്ഷക്കാരനായ സെങ്കോട്ടയ്യനാണ് പകരം ചുമതല നല്‍കിയത്.

അണ്ണാ ഡിഎംകെ ഭരണഘടന പ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്കു മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. ഇതിനു വിരുദ്ധമായാണ് ശശികല തല്‍സ്ഥാനത്തെത്തിയത്. ഇതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

ഇടക്കാല ജനറല്‍ സെക്രട്ടറിയെന്ന പദവി അണ്ണാ ഡിഎംകെയില്‍ ഇല്ല. ഇതിനെതിരാണ് ശശികലയുടെ പദവി. പുതിയ ജനറല്‍ സെക്രട്ടറിക്കു മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളില്‍നിന്നു മാറ്റാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തങ്ങളെ ശശികലയ്ക്കു പുറത്താന്‍ കഴിയില്ലെന്നാണ് മധുസൂദനന്‍ അടക്കമുള്ളവരുടെ നിലപാട്. ഇതിനിടെ ഡിഎംകെ നിലപാടിന് ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍എമാര്‍ക്ക് വിപ്പ് നല്‍കി.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+