follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

അദ്ദേഹത്തിന് അവസാനമായി എന്നോട്‌ പറയാനുള്ളതെല്ലാം ഇതിലുണ്ട്‌ ; ഭര്‍ത്താവ് മരിക്കും മുമ്പ് അയച്ച വിവാഹ വാര്‍ഷിക സമ്മാനം കണ്ട് നെഞ്ചുരുകി കരഞ്ഞ് മേജറിന്റെ ഭാര്യ; സമ്മാനമായെത്തിയ കേക്കും പൂക്കളും കൈപ്പറ്റിയത് മരണവാര്‍ത്ത അറിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 17/02/2017

ഹരിയാന : ജമ്മുവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടും മുമ്പ് ഭാര്യയ്ക്ക് മേജര്‍ അയച്ച വിവാഹ വാര്‍ഷിക സമ്മാനം വേദനയാകുന്നു. ഇന്നാണ് മേജര്‍ സതീഷ് ദാഹിയയുടെയും ഭാര്യ സുജാതയുടെയും വിവാഹവാര്‍ഷികം. സതീഷ് അയച്ച വിവാഹ വാര്‍ഷിക സമ്മാനം തന്റെ കൈകളില്‍ എത്തുമ്പോള്‍ വിങ്ങിപ്പൊട്ടിക്കരയുകയായിരുന്നു സുജാത. കാരണം, വിവാഹവാര്‍ഷിക സമ്മാനം തന്റെ കൈകളില്‍ കിട്ടിയതിന്റെ സന്തോഷം പങ്കുവെക്കാന്‍ ഇന്ന് സതീഷ് ജീവിച്ചിരിപ്പില്ല. ജമ്മുകശ്മീരിലെ ഹന്‍ദ്വാരയില്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് 31കാരനായ മേജര്‍ കൊല്ലപ്പെട്ടത്.



മേജര്‍ സതീഷ് ദഹിയ ഭാര്യ സുജാതക്ക് അയച്ച വിവാഹ വാര്‍ഷിക സമ്മാനങ്ങള്‍ കൈപ്പറ്റിയത് മരണവാര്‍ത്ത അറിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ്. തന്റെ മൂന്ന് വര്‍ഷത്തെ ജീവിതത്തെ മധുരമയമാക്കിയതിന് കേക്കും വെളിച്ചം നല്‍കിയതിന് കാന്‍ഡിലും സുഗന്ധം നിറച്ചതിന് പൂക്കളുമായിരുന്നു ആ സമ്മാനപ്പെട്ടിയില്‍.

സമ്മാനം കൈപ്പറ്റിയ സന്തോഷം വിളിച്ചറിയിക്കുന്ന ഭാര്യയായിരുന്നിരിക്കണം ഇതയക്കുമ്പോള്‍ മേജര്‍ സതീഷിന്റെ സ്വപ്നത്തില്‍. എന്നാല്‍ സമ്മാനപ്പൊതിയെത്തും മുമ്പ് സുജാതയെ തേടിയെത്തിയത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത. തൊട്ടു പിന്നാലെ വിവാഹ വാര്‍ഷികത്തിന് അയച്ച സ്‌നേഹോപഹാരവും.

അദ്ദേഹത്തിന് അവസാനമായി തന്നോടു പറയാനുള്ളതെല്ലാം ഇതിലുണ്ടെന്ന് ആ സമ്മാനപ്പൊതി നെഞ്ചോടടുക്കിക്കൊണ്ട് സുജാത പറയുന്നു. ഭര്‍ത്താവ് മരിച്ചതിന്റെ വേദനയില്‍ ഉരുകുമ്പോഴും അദ്ദേഹത്തെ കുറിച്ച് ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് സുജാത പറഞ്ഞു. രണ്ടു വയസുകാരി പ്രിയാഷയാണ് മകള്‍. ഹന്‍ദ്വാരയിലെ വീടിനുള്ളില്‍ ഒളിച്ചിരുന്ന മൂന്നു തീവ്രവാദികളെ മേജറുടെ സംഘം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+