follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

മോദി എപ്പോഴും ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നാണു പറയുന്നത്. പക്ഷേ, എവിടെയും ‘മെയ്ഡ് ഇൻ ചൈന’ എന്നാണു കാണുന്നത്. മനസുവച്ചാൽ 15 മിനിറ്റുകൊണ്ട് താങ്കൾക്കു കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാം - രാഹുൽ ഗാന്ധി

ന്യൂസ് ബ്യൂറോ, യു പി » Posted : 17/02/2017

റായ്ബറേലി (യുപി) ∙ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് രാഹുൽ ഗാന്ധി. യുപിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും.

യുപിയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനം. മോദീ, താങ്കളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. മനസുവച്ചാൽ കേവലം 15 മിനിറ്റുകൊണ്ട് താങ്കൾക്കു കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാം– രാഹുൽ പറഞ്ഞു.



കേന്ദ്രത്തിൽ എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രി ഒറ്റയ്ക്കാണ് കൈക്കൊള്ളുന്നത്. അഡ്വാനിയുടെയും സുഷമ സ്വരാജിന്റെയും അരുൺ ജയ്റ്റ്ലിയുടെയും ജോലികൾ മോദിയാണ് ചെയ്യുന്നത്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് മോദി ശീലമാക്കി മാറ്റിയിരിക്കുകയാണ്.

മോദി എപ്പോഴും ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നാണു പറയുന്നത്. പക്ഷേ, എവിടെ നോക്കിയാലും ‘മെയ്ഡ് ഇൻ ചൈന’ എന്നാണു കാണുന്നത്. വിജയ് മല്യയേപ്പോലുള്ളവർക്ക് മാത്രം വായ്പ ലഭ്യമാക്കാനാണ് പ്രധാനമന്ത്രിക്കു താൽപര്യം. റായ്ബറേലിയിലെ ജനങ്ങൾക്ക് അവകാശപ്പെട്ട ഫുഡ് പാർക്ക് മോദി സർക്കാർ തട്ടിയെടുത്തു. യുപിയിൽ കോൺഗ്രസ്–എസ്പി സഖ്യം അധികാരത്തിൽ വരികയാണെങ്കിൽ അത് യുവാക്കളുടെ സർക്കാരായിരിക്കുമെന്നും രാഹുൽ പറഞ്ഞു.

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്ത് കർഷകരുടെ വായ്പയിനത്തിൽ 70,000 കോടി രൂപയോളം എഴുതിത്തള്ളിയിട്ടുണ്ട്. ബിഹാർ തിരഞ്ഞെടുപ്പ് കാലത്ത് മോദി ഉറപ്പുനൽകിയ സ്പെഷൽ പാക്കേജ് എവിടെപ്പോയെന്നും രാഹുൽ ചോദിച്ചു.

മോദിയുടെ വാഗ്ദാനങ്ങൾ പരിശോധിച്ച് അതിലേതൊക്കെ നടപ്പാക്കിയെന്ന് പരിശോധിക്കാൻ അദ്ദേഹം മാധ്യമങ്ങളോടും ആവശ്യപ്പെട്ടു. മോദിക്ക് കർഷകരുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും താൽപര്യമില്ല. കേവലം പൊള്ളയായ വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ചെറുകിട വ്യവസായ മേഖലയുടെയും കച്ചവടക്കാരുടെയും കർഷകരുടെയും അടിത്തറ തകർത്ത നീക്കമായിരുന്നു കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെന്നും രാഹുൽ ആരോപിച്ചു.

ലോക്സഭാ മണ്ഡലമായ വാരാണസിയിലെ ജനങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് മോദി വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, നഗരം എത്രയും പെട്ടെന്ന് സമ്പൂർണമായി ശുചീകരിക്കുമെന്നും ഉറപ്പുനൽകിയിരുന്നു. ഇതുവരെ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ബന്ധങ്ങൾ സൃഷ്ടിക്കേണ്ടത് ഇത്തരത്തിലല്ലെന്നും രാഹുൽ ഓർമപ്പെടുത്തി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+