follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ലെന്ന് സുരേഷ്‌ഗോപി; സമാധാനശ്രമങ്ങള്‍ നാടകമെന്ന് സംശയം ; "എംപി ഫണ്ട് ചെലവഴിക്കാന്‍ ഇടത് വലത് കക്ഷികള്‍ തടസം നില്‍ക്കുന്നു"

ന്യൂസ് ബ്യൂറോ മുംബൈ » Posted : 19/05/2017

മുംബൈ : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ലെന്ന് സുരേഷ്‌ഗോപി എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോയെന്ന് സംശയിക്കുന്നു. എംപി ഫണ്ട് ചെലവഴിക്കാന്‍ ഇടത് വലത് കക്ഷികള്‍ തടസം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.



കണ്ണൂരിലെ അക്രമങ്ങള്‍ എല്ലാ പാര്‍ട്ടികളും അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുമ്പോഴും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെ സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകു എന്നാണ് സുരേഷ്‌ഗോപി എംപിയുടെ അഭിപ്രായം. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ സംയമനം പാലിച്ചാല്‍ കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവ് വരുമെന്നിരിക്കെ, ഇപ്പോള്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കൊലപാതങ്ങള്‍ അവസാനിപ്പിക്കാന്‍ ആദ്യം വേണ്ടത് ആര്‍ജവമാണെന്നും അദ്ദേഹം പറഞ്ഞു.

എംപി ഫണ്ടായി ലഭിച്ച അഞ്ചുകോടിയില്‍, ഒരു കോടി രൂപയില്‍ താഴെയാണ് ചെലവഴിച്ചതെന്ന വിമര്‍ശനവും അദ്ദേഹം തള്ളി. ഇടതുവലതു സഖ്യങ്ങള്‍ എംപി ഫണ്ട് വിനിയോഗിക്കുന്നതിന് രാഷ്ട്രീയം പറഞ്ഞ് തടസം നില്‍ക്കുകയാണ്. മലയാളികള്‍ ഏറെയുള്ള മുംബൈ പന്‍വേലിലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു താരം. കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ രണ്ടുദിവസത്തെ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഈ മാസം 24നാണ് തിരഞ്ഞെടുപ്പ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+