follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ്‌ കോവിന്ദിനെതിരെ മീരാ കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷ നീക്കം ! ഗോപാലകൃഷ്ണ ഗാന്ധിയും മായാവതിയും പരിഗണനയില്‍ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 19/06/2017

ഡല്‍ഹി: ദേശീയ ജനാധിപത്യ സഖ്യം രാംനാഥ്‌ കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തും. സര്‍വ്വസമ്മതനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബി ജെ പി തള്ളിയതോടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.



എന്‍ ഡി എ സ്ഥാനാര്‍ഥി ദളിത്‌ വിഭാഗത്തില്‍ നിന്നായതിനാല്‍ മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാറിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മറ്റ്‌ പ്രതിപക്ഷ കക്ഷികളും ഇതിനോട് യോജിച്ചേക്കും. നേരത്തെ മഹാത്മാ ഗാന്ധിയുടെ പൌത്രന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയായിരുന്നു പ്രതിപക്ഷത്തിന്റെ പരിഗണനയില്‍.

എന്നാല്‍ ഭരണകക്ഷി ദളിതനെ സ്ഥാനാര്‍ഥിയാക്കിയതോടെ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള മീരാ കുമാറിന്റെ പേരിനാണ് പ്രതിപക്ഷ നിരയില്‍ ഇപ്പോള്‍ മുന്‍തൂക്ക൦. എന്നാല്‍ മുന്‍ യു പി മുഖ്യമന്ത്രി മായാവതിയുടേത് ഉള്‍പ്പെടെയുള്ള പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭനായ ദളിത്‌ നേതാവ് ജഗജീവ് പെന്‍റാമിന്റെ മകളാണ് മീരാ കുമാര്‍. അങ്ങനെ വന്നാല്‍ രാംനാഥ്‌ കോവിന്ദും മീരാ കുമാറും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് സാധ്യത. എങ്കിലും വലിയ മലക്കം മറിച്ചിലുകള്‍ സംഭവിച്ചില്ലെങ്കില്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയ്ക്ക് തന്നെയാണ് ജയ സാധ്യത.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+