follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥിയെ അനുകൂലിക്കാതെ പ്രതിപക്ഷം; സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞശേഷമാണു അറിയിച്ചതെന്ന്‍ കോണ്‍ഗ്രസ്, ആർഎസ്എസ് അജൻഡയെന്ന്‍ സിപിഎം

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 19/06/2017

ന്യൂഡൽഹി: എൻഡിഎ ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയതിനെ അനുകൂലിക്കാതെ പ്രതിപക്ഷം.

രാംനാഥ് കോവിന്ദന്റെ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞശേഷമാണു അറിയിച്ചതെന്നു കോൺഗ്രസ് പ്രതികരിച്ചു. കോവിന്ദനെ സ്ഥാനാർഥിയാക്കിയത് ആർഎസ്എസ് അജൻഡയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.



ബിജെപി തീരുമാനം ഏകപക്ഷീയമാണെന്നും നിലപാടു പിന്നീട് അറിയിക്കുമെന്നും ശിവസേന പ്രതികരിച്ചു. സ്ഥാനാർഥി പ്രഖ്യാപനം അദ്ഭുതപ്പെടുത്തി എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണു രാംനാഥിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.

പ്രധാനമന്ത്രി മോദി സോണിയ ഗാന്ധിയുമായും മൻമോഹൻ സിങ്ങുമായും ചർച്ച നടത്തിയിരുന്നുവെന്നും പാർട്ടിയിൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് അവർ പറഞ്ഞിട്ടുള്ളതെന്നും സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+