Advertisment

ജയ് കൃത്യമായി സെറ്റില്‍ വരികയോ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയോ ചെയ്തില്ല. സിനിമയുടെ റിലീസ് വൈകാന്‍ കാരണം നടന്‍റെ അലംഭാവം. ജയ്ക്കെതിരെ പരാതിയുമായി നിര്‍മ്മാതാക്കള്‍

author-image
ഫിലിം ഡസ്ക്
New Update

നടന്‍ ജയ്‌ക്കെതിരെ പരാതിയുമായി ബലൂണ്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍. സിനിമയുടെ റിലീസ് വൈകാന്‍ കാരണം ജയ്‌ന്റെ അലംഭാവമാണെന്ന് നിര്‍മാതാക്കളായ നന്ദകുമാറും അരുണ്‍ ബാലാജിയും ആരോപിക്കുന്നു.

Advertisment

publive-image Actor Jai in Naveena Saraswathi Sabatham Latest Photos

ഒരു വര്‍ഷം മുന്‍പാണ് ചിത്രം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ജയ് കൃത്യമായി സെറ്റില്‍ വരികയോ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയോ ചെയ്തില്ല. ജയ് കാരണം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്ക് സഹിക്കേണ്ടി വന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ജയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡൂസേഴ്‌സ് കൗണ്‍സിലിനെയും നിര്‍മാതാക്കള്‍ സമീപിച്ചു കഴിഞ്ഞു. തങ്ങളുടെ ബാധ്യത തീര്‍ക്കാതെ മറ്റൊരു ചിത്രം ചെയ്യാന്‍ നടനെ അനുവദിക്കരുതെന്നും അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ജയ്, അഞ്ജലി, ജനനി അയ്യര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബലൂണ്‍ ഡിസംബര്‍ 29 നാണ് പുറത്തിറങ്ങിയത്.

Advertisment