Advertisment

'എന്നെന്നും നീ എന്റെ ജീവിതത്തിലെ സൂര്യതേജസ്സായി നില്‍ക്കും' - ഹൃത്വികിന് സ്നേഹത്തില്‍ ചാലിച്ച കുറിപ്പുമായി സൂസൈന്‍; എല്ലാം മറന്ന് വീണ്ടും ഒന്നിച്ചുകൂടെയെന്ന്‍ ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

വിവാഹബന്ധം വേര്‍പ്പെടുത്തിയവരില്‍ നിന്നും വ്യത്യസ്തരാണ് ഹൃത്വിക് റോഷനും ഭാര്യ സൂസൈന്‍ ഖാനും.  സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ പലരും തമ്മില്‍ കാണുവാനോ സംസാരിക്കാനോ ശ്രമിക്കാറില്ല.  എന്നാല്‍ ഹൃത്വികും സൂസൈനും അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഒരുമിച്ചാണ്.

Advertisment

publive-image

ഹൃത്വികിന്റെ പിറന്നാള്‍ ദിനത്തില്‍ സൂസൈന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായത്. 'എന്നെന്നും നീ എന്റെ ജീവിതത്തിലെ സൂര്യതേജസ്സായി നില്‍ക്കും. സന്തോഷകരമായ ഒരു ജന്‍മദിനം ദിനം നേരുന്നു. തിളങ്ങുന്ന പുഞ്ചിരിയോടെ എന്നെന്നും നീ ആ പ്രകാശം പടര്‍ത്തിക്കൊണ്ടിരിക്കും.' - ഹൃതിക്കിനൊപ്പമുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പ മാണ് സൂസൈന്‍ ഇത് കുറിച്ചത്.

നാല്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന ഹൃതിക്കിന് അര്‍ധരാത്രിയില്‍ തന്നെ സൂസെയ്ന്‍ പിറന്നാളാശംസകള്‍ അറിയിച്ചു. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ചിത്രത്തെ തേടിയെത്തി. ഇത്രയും സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ എന്തിനാണിവര്‍ പിരിഞ്ഞതെന്തിനെന്നും എല്ലാം മറന്ന് വീണ്ടും ഒന്നിച്ചുകൂടെയെന്നും ആരാധകര്‍ ചോദിക്കുന്നു.

 

 

 

 

Advertisment