follow us

1 USD = 65.384 INR » More

As On 26-03-2017 04:01 IST

പുതിയ ആരോഗ്യനയം നടപ്പില്‍ വരുത്താനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി

വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആരോഗ്യ പരിരക്ഷ...

സ്ത്രീകള്‍ നിലവിളിച്ചാല്‍ ബലാത്സംഗം ഉണ്ടാകില്ലെന്ന് ഇറ്റാലിയന്‍ കോടതി !

റോം: സ്ത്രീകള്‍ നിലവിളിച്ചാല്‍ ബലാത്സംഗം ഉണ്ടാകില്ലെന്ന് ഇറ്റാലിയന്‍ കോടതി. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എസ്.എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട്...

ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്; അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു

മഡ്രിഡ് : ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഭയാര്‍ഥികളുമായി വന്ന രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങിയാണ് അപകടമുണ്ടായത്. സ്പാനിഷ് സന്നദ്ധസംഘടനയാണ്...

ലണ്ടന്‍ ആക്രമണം; കൊല്ലപ്പെട്ട ഭീകരന്‍ ബ്രിട്ടന്‍ പൗരനായ ഖാലിദ് മസൂദ് ആണെന്ന് സ്ഥിരീകരണം ; ജനാധിപത്യത്തെ നിശ്ശബ്ദമാക്കാന്‍ നടത്തിയ ഭീകരാക്രമണത്തെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്ന് തെരേസ മേ

ലണ്ടന്‍ : പാര്‍ലമെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ബ്രിട്ടന്‍ പൗരനായ ഖാലിദ് മസൂദ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാറിലെത്തി ഒറ്റയ്ക്കാണ് 52കാരനായ ഖാലിദ് മസൂദ് ആക്രമണം നടത്തിയത്. ഇയാളുടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്...

ലോകമെമ്പാടുമുള്ള നൂറുകണക്കിന് ജൂത സ്ഥാപനങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച കൗമാരക്കാരന്‍ അറസ്റ്റില്‍ !

ജറുസലേം : ലോകമെമ്പാടുമുള്ള നൂറുകണക്കിന് ജൂത സ്ഥാപനങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. ഇസ്രയേല്‍, യുഎസ് ഇരട്ട പൗരത്വമുള്ള 19 വയസുകാരനാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഇസ്രയേലിലെ അഷ്‌കലോണിലുള്ള...

ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്

ലണ്ടന്‍: നാലുപേരുടെ മരണത്തിന് ഇടയാക്കിയ, ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്....

ആഗോള ഇറച്ചി പായ്ക്കിംഗ് കമ്പനികളില്‍ ബ്രസീല്‍ പൊലീസിന്റെ പരിശോധന

ആഗോള ഇറച്ചി പാക്കിംഗ് കമ്പനികളായ JBS SA, BRF SA തുടങ്ങിയ കമ്പനികള്‍ ബ്രസീല്‍ പോലീസ് വെള്ളിയാഴ്ച്ച റെയ്ഡ് ചെയ്തു. കൂടാതെ മറ്റു ചില ചെറുകമ്പനികളിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ്. "ഓപ്പറേഷന്‍...

ലണ്ടന്‍ പാർലമെന്റ് ഹൗസിനു പുറത്ത് വെടിവയ്പ്. 2 പേര്‍ക്ക് പരിക്ക്. യൂറോപ്പ് വീണ്ടും ഭീകരാക്രമണ ഭീതിയില്‍

ലണ്ടൻ∙ ബ്രിട്ടന്‍റെ തലസ്ഥാനമായ ലണ്ടനിൽ വെടിവയ്പ്. മധ്യ ലണ്ടനിലെ പാർലമെന്റ് ഹൗസിനു പുറത്താണ് വെടിവയ്പുണ്ടായതെന്നാണ് വിവരം. രണ്ടു പേര്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഒരു പോലീസുകാരന് കുത്തേല്‍ക്കുകയും ചെയ്തു. സംഭവം...

യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ ബ്രിട്ടനും

ബ്രിട്ടന്‍ : എട്ട് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനു...

മെല്‍ബണില്‍ ഇറ്റലിക്കാരന്‍ തന്നെ ആക്രമിച്ചത് ഒരാഴ്ച മുമ്പ് വന്ന് ഭീഷണിപ്പെടുത്തിയ ശേഷമെന്ന് കുത്തേറ്റ മലയാളി വൈദികന്‍ ;"അക്രമ കാരണം വംശീയ വിദ്വേഷം അല്ല"

മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഇറ്റലിക്കാരന്‍ തന്നെ ആക്രമിച്ചത് ഒരാഴ്ച മുമ്പ് വന്ന് തന്നെ ഭീഷണിപ്പെടുത്തിയ ശേഷമെന്ന് ഫാദര്‍ ടോമി മാത്യു കളത്തൂര്‍. അക്രമത്തിന് കാരണം വംശീയ വിദ്വേഷം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി....

ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്ത രണ്ടു യുവാക്കളെ നാടുകടത്തുമെന്ന് ജര്‍മനി

ബെര്‍ലിന്‍ : ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്ത ജര്‍മന്‍ പൗരന്മാരായ രണ്ടു യുവാക്കളെ നാടുകടത്തുമെന്ന് ജര്‍മനി അറിയിച്ചു. 27 വയസുകാരനായ അള്‍ജീരിയ വംശജനേയും 22 വയസുകാരനായ നൈജീരിയന്‍ വംശജനേയുമാണ്...

യുഎസിലേക്കുള്ള വിമാനയാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക്

വാഷിങ്ടണ്‍ : ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിന്...

ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു , 33 പേര്‍ക്ക് പരിക്ക്

ബാഗ്ദാദ് : ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദിലെ ഷിയ അമില്‍ ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ കാറില്‍ സൂക്ഷിച്ചിരുന്ന ബോംബാണ്...

ഓസ്‌ട്രേലിയയില്‍ കുര്‍ബാനക്കിടെ മലയാളി വൈദികന് കുത്തേറ്റ സംഭവം ; പ്രതി പിടിയില്‍ ; പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയം

മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളിയിലെ കുര്‍ബാനക്കിടെ മലയാളി വൈദികന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. ഫാക്‌നോര്‍ സ്വദേശിയായ 72കാരനാണ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്...

ഒാസ്ട്രേലിയയിൽ മലയാളി വൈദികന് കുത്തേറ്റു ;വൈദികനെ ആക്രമിച്ചത് ഇന്ത്യാക്കാരനാണോ എന്ന് ചോദിച്ച ശേഷം ; വംശീയാതിക്രമം എന്ന് സൂചന. അക്രമി പിടിയില്‍ .?

മെൽബൺ : ഒാസ്ട്രേലിയയിൽ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂർ മാത്യുവാണ് (48) ആക്രമണത്തിന് ഇരയായത്. കഴുത്തിന് പരുക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ മെൽബണിലെ ഫോക്നറിലുള്ള ദേവാലയത്തിൽ പ്രാർഥനയ്ക്കായി വിശ്വാസികൾ...

വൈറ്റ്ഹൗസ് പരിസരത്ത് കാര്‍ബോംബുണ്ടെന്ന ഭീഷണി ; ഭീതിപരത്തിയ ഡ്രൈവര്‍ കസ്റ്റഡിയില്‍

വാഷിങ്ടന്‍ : വൈറ്റ്ഹൗസ് പരിസരത്ത് കാര്‍ബോംബുണ്ടെന്ന ഭീഷണി പരത്തിയ ഡ്രൈവറെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന്...

ഉത്തര കൊറിയ റോക്കറ്റ് എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചു ; രാജ്യത്തിന്റെ റോക്കറ്റ് വ്യവസായത്തില്‍ പുതിയ തുടക്കമാണ് പരീക്ഷണമെന്ന് കിം ജോങ് ഉന്‍

സിയോള്‍ : ഉത്തരകൊറിയ റോക്കറ്റ് എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തിന്റെ റോക്കറ്റ് വ്യവസായത്തില്‍ പുതിയ തുടക്കമാണ് പരീക്ഷണമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞു. കൊറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. യു.എസ്...

‘ഞാന്‍ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള പെണ്‍കുട്ടി, ഗോവയിലേക്ക് മറ്റൊരു സാഹസിക യാത്രയ്ക്ക് പോകുന്നു" - ഗോവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

ലൈംഗിക പീഡനത്തിനിരയായി ഗോവയിലെ ബീച്ചിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അയര്‍ലന്റുകാരി ഡാനിയേലെ മക് ക്‌ളോഗിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ‘ഞാന്‍ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള...

അവര്‍ നമ്മുടെ ഹസ്തദാനം ആഗ്രഹിക്കുന്നു ,പറ്റില്ലെന്ന് ട്രംപ് : ആഞ്ചെല മെര്‍ക്കലിന് കൈകൊടുക്കാന്‍ വിസമ്മതിച്ച് മുഖം ചുളിച്ചും ചിരിച്ചും ട്രംപ്‌ ; വീഡിയോ വൈറലാകുന്നു !

വാഷിങ്ടണ്‍ ഡിസി : ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചെലെ മെര്‍ക്കലിന് കൈ കൊടുക്കാന്‍ വിസമ്മതിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നേതാക്കളുടെ ചിത്രം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ എത്തിയപ്പോഴാണ്...

ലോകത്തിലെ ഏറ്റവും വലിയ 10 രത്‌നക്കല്ലുകളില്‍ ഒന്ന് സ്വന്തമാക്കി ഇമ്മാനുവല്‍ മൊമോ എന്ന പാസ്റ്റര്‍

ലോകത്തിലെ ഏറ്റവും വലിയ 10 രത്‌നക്കല്ലുകളില്‍ ഒന്ന് സ്വന്തമാക്കി ഇമ്മാനുവല്‍ മൊമോ എന്ന പാസ്റ്റര്‍. ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണില്‍ സ്വന്തമായി ഖനനം നടത്തുന്നയാളാണ് ഇമ്മാനുവല്‍ മൊമോ. 706 കാരറ്റ് രത്‌നമാണ് ഇദ്ദേഹം കണ്ടെടുത്തത്....

ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ആക്രമണങ്ങള്‍ ; ഹൈസ്‌കൂളിലെ വെടിവയ്പ്പില്‍ 17കാരന്‍ അറസ്റ്റില്‍ ; ഐഎംഎഫ് ഓഫിസിലെ ലെറ്റര്‍ ബോംബ് സ്‌ഫോടനം ഭീകരാക്രമണമെന്ന് സൂചന.?

പാരിസ് : ഫ്രാന്‍സിനെ ഞെട്ടിച്ച് ഹൈസ്‌കൂളിലെ വെടിവയ്പ്പും രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ഓഫിസിലെ ലെറ്റര്‍ ബോംബ് സ്‌ഫോടനവും. ദക്ഷിണ ഫ്രാന്‍സിലെ ഗ്രാസെ നഗരത്തിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ക്കു പരുക്കേറ്റു....

ആരൊക്കെ നരകത്തില്‍ പോകുമെന്നോ സ്വര്‍ഗത്തില്‍ പോകുമെന്നോ തീരുമാനിക്കുന്നതു മറ്റുള്ളവരുടെ ജോലിയല്ല ; അങ്ങനെയുള്ളവര്‍ പാകിസ്താനെ ഭൂമിയിലെ സ്വര്‍ഗമാക്കണം ; നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നവാസ് ഷെരീഫ്

കറാച്ചി : ഒരു മതത്തെ നിര്‍ബന്ധപൂര്‍വം മറ്റൊരാളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളുടെ നശീകരണം തുടങ്ങിയവയ്‌ക്കെതിരെ...

ട്രംപിനെ പോലെ ഒരു ഫാസിസ്റ്റിന് വേണ്ടി ചെയ്യുന്ന ജോലി എങ്ങനെയുണ്ട് .? വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയോട് ഇന്ത്യക്കാരിയുടെ ചോദ്യം ഇങ്ങനെ ; നിങ്ങളെപ്പോലുള്ളവരെ ഇവിടെ തുടരാന്‍ അനുവദിക്കുന്നത് തന്നെ ഈ രാജ്യത്തിന്റെ മഹത്വത്തിന് തെളിവെന്ന് സെക്രട്ടറിയുടെ മറുപടി !

വാഷിങ്ടന്‍ : ഒരു ഫാസിസ്റ്റിന് വേണ്ടി ചെയ്യുന്ന ജോലി എങ്ങനെയുണ്ട്?. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയോടാണ് ചോദ്യം. ചോദിച്ചതാകട്ടെ ഇന്ത്യക്കാരിയും. ചോദ്യം കേട്ട് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസര്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട്...

അമേരിക്കയുടെയും ജപ്പാന്റെയും കെണിയില്‍ വീഴരുത്; ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈനീസ് സര്‍ക്കാര്‍ മാധ്യമം

ചൈനയെ പ്രതിരോധിക്കാന്‍ യുഎസും ജപ്പാനും ഇന്ത്യയെ ഉപയോഗിക്കുകയാണെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമം. ഈ കെണിയില്‍ അകപ്പെട്ടാല്‍ ഇന്ത്യ പല പ്രതിസന്ധികളും നേരിടേണ്ടി വരുമെന്നും ചൈനീസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍...

ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് സ്വീഡന്റേത്; ബെല്‍ജിയം രണ്ടാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് സ്വീഡന്റേത്, വിസ കൂടാതെ 176 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. നോമണ്ട് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണു സ്വീഡിഷ് പാസ്‌പോര്‍ട്ട് നേട്ടം സ്വന്തമാക്കിയത്. വീസ ഫ്രീ യാത്ര, നികുതി,...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+