follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചി, ഇന്ത്യാ വിരുദ്ധ ഭീകരരുടെയും കുറ്റവാളികളുടെയും കേന്ദ്രമാണെന്നു റിപ്പോര്‍ട്ട്

ഇന്റര്‍നാഷണല്‍ ഡെസ്‌ക് » Posted : 17/02/2017

ന്യൂഡല്‍ഹി: പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചി, ഇന്ത്യാ വിരുദ്ധ ഭീകരരുടെയും കുറ്റവാളികളുടെയും കേന്ദ്രമാണെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നും ബ്രസല്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജമാഅത്ത് ഉദ്ദവ, മസൂദ് അസ്ഹറിന്റെ ജെയ്‌ഷെ മുഹമ്മദ് എന്നു തുടങ്ങി ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന മിക്ക ഭീകരസംഘടനകള്‍ക്കും കറാച്ചിയുമായി അടുത്ത ബന്ധമാണുള്ളത്.

ഈ മേഖലകളിലെ ശക്തമായ സാന്നിധ്യമായ മതപഠനകേന്ദ്രങ്ങള്‍ ഭീകരസംഘടനങ്ങള്‍ ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലെ ഏറ്റവും അപകടകരമായ സംഘങ്ങള്‍ക്കു വലിയ വേരോട്ടമുള്ള മേഖലയാണു കറാച്ചി. മതപഠനകേന്ദ്രങ്ങളെയും സന്നദ്ധസംഘടനകളുടെയും മറവിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. പാക്കിസ്ഥാനിലെ നിയമസംവിധാനങ്ങള്‍ ഇവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും പാക് സൈന്യം ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമായതോടെ നഗരത്തെ ‘പ്രഷര്‍ കുക്കര്‍’ എന്നാണു റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പാകിസ്താന്റെ അതിര്‍ത്തി സംരക്ഷണസേനയായ പാക് റേഞ്ചേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളോടു സഹകരിച്ചാണു ഭീകര സംഘടനങ്ങളുടെ നീക്കം. എപ്പോഴൊക്കെ ഇന്ത്യ-പാക് പ്രശ്‌നം ഉടലെടുക്കുന്നുവോ അപ്പോഴെല്ലാം ഈ സംഘടനങ്ങള്‍ കറാച്ചിയിലാണു കേന്ദ്രീകരിക്കുക. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, സമൂഹിക പ്രവര്‍ത്തകര്‍, ഇത്തരം ഭീകരസംഘടനകളുമായി അടുത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+